മൂന്ന് കവിതകൾ
1. വഴിയിൽ അതേ പൂച്ച
ഭാഗ്യം കൊണ്ടാണ് ഗ്രാമാതിർത്തി കടക്കാനായത്
നഗരം,
പുതിയ വഴികൾ
ആടാനുള്ളതൊക്കെ ആടിത്തിമിർക്കണം
കൂവാനുള്ളതൊക്കെ കൂവിയാർക്കണം.
അധികനാൾ കഴിഞ്ഞില്ല
പുലർച്ചെക്ക് നടക്കാനിറങ്ങിയതാണ്
വഴിയിൽ അതേ പൂച്ച .
2. സദാചാരം
യാത്രക്കിടയിൽ പെട്ടെന്നൊരു മൂത്രശങ്ക
രണ്ടാമതൊന്ന് ആലോചിച്ചതേയില്ല
ഇടവഴിയിലേക്ക് കയറിയതങ്ങ് സാധിച്ചു.
ഞങ്ങൾ റോഡിലൂടെ നടക്കവേ
പരസ്പ്പരമൊന്ന് ചുംബിക്കാൻ മുട്ടി
രണ്ടാമതൊന്നുകൂടി ആലോചിച്ചപ്പോൾ
ഇപ്പം വേണ്ടാന്ന് വെച്ചു.
3.നിശബ്ദത
ഇവിടിപ്പം
ലോകത്തുള്ള സകല കാക്കകളും ഒത്തുകൂടിയിട്ടുണ്ട്
എന്തൊരലപ്പാണ്,
വീടിന് മുന്നിലെ വൈദ്യുതി കമ്പിയിൽ കാക്കയൊരെണ്ണം തൂങ്ങികിടക്കുന്നു.
ഒരു കാര്യവുമില്ലെങ്കിലും,
ഈ സമയം,
കഴിഞ്ഞാഴ്ച മരിച്ചുപോയ
ഗോപിചേട്ടനെ ഓർത്തുപോയി,
കർഷകനായിരുന്നു,
പുലർച്ചെക്ക് റബ്ബറുവെട്ടുകാരനാണ് ആദ്യം കണ്ടത്
ചേട്ടൻ ആത്മഹത്യ ചെയ്യില്ലെന്ന് കെട്ട്യോളും
അച്ഛൻ ആത്മഹത്യ ചെയ്യില്ലെന്ന് മക്കളും
ഉച്ചത്തിൽ കരഞ്ഞു പറയുന്നുണ്ടായിരുന്നു
പോലീസ് പറഞ്ഞു ആത്മഹത്യയാണെന്ന്
പിന്നെയെല്ലാം പെട്ടെന്നായിരുന്നു
അന്നുതന്നെ ചടങ്ങുകളെല്ലാം കഴിച്ച്
വന്നവരെല്ലാം മടങ്ങി.
കവിത/ യാത്രാനന്തരം
പാത്തുവെച്ച ചുംബനം
കൂട് പൊട്ടി,
ചിത്രശലഭങ്ങൾ ചിറകടിച്ചുയർന്നു-
പറന്നാകാശം നിറങ്ങളണിയവെ,
വല വിരിച്ച് റാകി പറക്കുന്നു പ്രാപ്പിടിയൻ,
കുടുങ്ങിയാൽ പെടുമരണമുറപ്പ്.
ഊടറിവില്ലെങ്കിലും
ശാശുപേടി തീണ്ടാത്തതിനാൽ
ഊടുവഴി പിടിച്ചു,
കെണിയിൽ
കുടുങ്ങരുതല്ലൊ!
വഴി ഇപ്പോഴും
പൂരണം ആവശ്യമുള്ളൊരു സമസ്യയാണെന്നത് തെറ്റിദ്ധരിപ്പിക്കലാണ്;
സ്വപ്നത്തിൽ,
ആന ഓടിക്കുന്നതു പോലെയോ
പുലർച്ചെക്ക് കാണുന്ന സ്വപ്നം പോലെയോ,
ബൗദ്ധികമായൊരു തെറ്റിദ്ധരിപ്പിക്കൽ.
വഴിയുടെ പൂരണം,
നമ്മുടെ ചിറകടിയൊച്ചയുടെ താളത്തിൽ
ഞാനും നീയുമൊത്താടുന്ന
നൃത്തമാണ്.
പിറന്നുവീണതേ ഒഴുക്കു മറന്ന പുഴയിൽ
പിന്നീടൊരിക്കലും വഴി തെറ്റിയിട്ടില്ല,
തെറ്റാമായിരുന്ന വഴികളൊക്കെ
പായൽ മൂടിക്കിടക്കുന്നുണ്ടിപ്പോഴും,
ഭയം വകഞ്ഞുമാറ്റിയാൽ
തെളിയുന്ന വഴികൾ.
ജനലിനു പുറത്തേക്ക്
നോക്കി നിന്നവളോട് ചോദിച്ചപ്പോൾ,
വഴിയിത്ര ദൂരം നടന്നിട്ടും,
എത്ര തിരഞ്ഞിട്ടും,
എത്തപ്പെട്ടത്
തിരിച്ചറിയൽ രേഖക്കായുള്ള
നീണ്ട ക്യൂവിൽ,
ഇനി ഞാൻ ഏതു വഴിയിലൂടെയാണ് വീട്ടിലേക്ക് പോവുക?
phone: 8547741575
Invited by: Prince Pailee
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 10, 2023 | 353 | +5 | +1.5% |
November 08, 2022 | 348 | -3 | -0.9% |
June 17, 2022 | 351 | -6 | -1.7% |
May 11, 2022 | 357 | +2 | +0.6% |
April 02, 2022 | 355 | +3 | +0.9% |
February 04, 2022 | 352 | +3 | +0.9% |
December 28, 2021 | 349 | +1 | +0.3% |
November 20, 2021 | 348 | +4 | +1.2% |
October 12, 2021 | 344 | +12 | +3.7% |
September 04, 2021 | 332 | +329 | +10,966.7% |