കൊച്ചുവരികൾ,
ഭ്രാന്തജല്പനങ്ങൾ
✍🏻 അക്ഷര മോഹൻ എ
പച്ചപ്പിന്റെ മണമുറങ്ങിയ
വഴിയിലൂടെ
തിരനോട്ടങ്ങളുടെ
നിറവിലൂടെ
കാലത്തിന്റെ
വികൃതക്കയത്തിലൂടെ
തുളസിക്കതിർ ചൂടിയവൾ
നടന്നു
തലമുടിക്കെട്ടിൽ പിടിച്ചുലച്ച്.
സദസ്സിൽ വസ്ത്രമുരിച്ച
നാൾകൾ
അഗ്നിയിൽ സ്റ്റാനം
ചെയ്തവളോ
പാതിവ്രത്യത്തെ
തെളിച്ച നാൾകൾ
കല്ലെറിയുന്ന വിവേകികളെ
തലതാഴ്ത്തി തന്ന
ദൈവമൊഴി
കാലമവൾക്കൊരു കാലനായി
കലി തുള്ളി നിൽക്കുന്നു
എന്നുമെന്നും
യുഗപരിവർത്തനമെത്ര
വന്നു
വിധിവൈകൃതമൊട്ടും മാഞ്ഞതില്ല
അശുദ്ധരെ വിശുദ്ധരായ്
വെള്ള പൂശും
പണത്തിന്റെ വലയിൽ നീതി കുരുങ്ങിയത്രേ
സത്യത്തിൻ മാലാഖ കൂട്ടം ചൊല്ലും
തെളിവുകൾ വെളിവുകേടെന്നു ചൊല്ലി
ഇരുളിനെ ദൈവമായ്
മാറ്റിടുന്നോർ
ജീവിതം നന്മയ്ക്കായ് മാറ്റി വച്ച
മെഴുകുതിരി വെട്ടങ്ങൾ
പെറുക്കി വിറ്റു
അനീതിയെ കീശയിലാക്കിടുന്നോർ
സത്യത്തിൽ ചുഴിയിൽ നാളെ
വീഴും
മിന്നാമിനുങ്ങുകളിനിയും
പുനർജനിയ്ക്കും
അവളുടെ അഗ്നിയിൽ
വീണെരിയും
ഈയാംപാറ്റകൾ
അറിഞ്ഞിടുക
മുതലകണ്ണീർ പൊഴിച്ചിടുന്നോർ
ജീവച്ഛവമായ് തീരുമൊരു
കാലം വരും
അനീതിതൻ പ്രഹസനം
അരങ്ങൊഴിയും
തെരുവിൽ
സത്യധ്വനി പുലരും
പാരിലായ്
സമത്വമുയർത്തിടുവാൻ
മനമൊരു ആയുധമാക്കിയവൾ
കീഴടക്കുമേതും
ദുഷിച്ച ഭൂവും
സഹനമൊരു പാതയാക്കി
മാറ്റി
കൊയ്തു മെതിക്കും
കളകളെന്നും
ഉയരട്ടെ
സത്യകാഹളങ്ങൾ
നിലയ്ക്കട്ടെ
ഭ്രാന്തജല്പനങ്ങൾ
🖤🖤🖤🖤🖤🖤🖤🖤
കൊച്ചുകഥകൾ
🌸പ്രവാസി🌸
ഏഴുകടലും താണ്ടി
ഒഴിഞ്ഞ കയ്യും
മനസ്സിൽ
കെടാവിളക്കുമായി
അയാൾ ഒഴുകിയെത്തി..
അപ്പോഴേക്കും ആ കടലും
മരുഭൂമിയായി മാറി
കെടാവിളക്കൂതി കെടുത്തി .
🌚കാഴ്ച🌚
കണ്ണാടി പോലും
നോക്കാതെ
അവർ മക്കളെ കണ്ണായി
വളർത്തി..
ഇന്ന് വൃദ്ധസദനത്തിന്റെ
ശിതീകരണ
മുറിയിൽ അവർ കണ്ണും
മിഴിച്ചിരിക്കുന്നു
കുറച്ച് ചിന്തകൾ 👇
അറിവ് അനന്തമാണ്. അവസാനമില്ലാത്തതും.
ആരും പൂർണരല്ല.. മാതൃഭാഷയെ അടുത്തറിയുമ്പോൾ മാത്രമേ നമ്മിൽ മനുഷ്യത്വം ഉയരൂ..ആരും വലുതല്ല. ചെറുതുമല്ല. എല്ലാവർക്കും സമൂഹത്തിൽ ഒരു പോലെ സ്ഥാനമുണ്ട്. വേരുകൾ അറുത്തിട്ട് ഒന്നും നേടാനാവില്ല.പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാതെ നാം എവിടെയും അംഗീകരിക്കപ്പെടുകയില്ല.
സ്വയം ഉയർത്താതെ നമ്മുടെ കുറവുകളെ ഓർത്ത് കരഞ്ഞിട്ട് കാര്യമില്ല.പിഴകളും പഴികളും സ്വാഭാവികമാണ്. വീഴ്ചകളെ പുതിയ ചുവടാക്കി മാറ്റുക.ജീവിതയാത്ര അവസാനിക്കും മുൻപ് നന്മകൾ ചെയ്തുകൊണ്ടിരിക്കുക. വായന കൂടെ കൂട്ടുക.
പുഞ്ചിരി മറ്റുള്ളവർക്ക് വെളിച്ചമേകാൻ ഉള്ളതാവട്ടെ
ഇഷ്ടങ്ങൾ
മറ്റുള്ളവർക്ക് നന്മയേകുന്ന ചിന്തകൾ
നാടകം
കുട്ടികൾ
പ്രകൃതി
ജീവജാലങ്ങൾ
മാതൃഭാഷ
അധ്യാപനം
പ്രചോദനം
എഴുത്ത്
വായന
പ്രഭാഷണം
സംവാദം
വിമർശനം
സംഗീതം
നാടൻകലകൾ
തനിമയുള്ള സംസ്കാരം
നന്മയുള്ള പാരമ്പര്യം
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 05, 2023 | 768 | -9 | -1.2% |
October 01, 2022 | 777 | -3 | -0.4% |
August 10, 2022 | 780 | -4 | -0.6% |
July 04, 2022 | 784 | -4 | -0.6% |
April 20, 2022 | 788 | -3 | -0.4% |
March 13, 2022 | 791 | +12 | +1.6% |
January 15, 2022 | 779 | +30 | +4.1% |
December 08, 2021 | 749 | +83 | +12.5% |