❣️ജീവിതം ഒരു പുഷ്പം പോലെയാണ്...
സ്നേഹത്തിന്റെ മധു നിറഞ്ഞ
സൌഹൃദത്തിന്റെ❣️ സൌരഭ്യമുള്ള
മനോഹര പുഷ്പം
എന്റെ ജീവിതത്തിനു സൌരഭ്യം നല്കുന്നത് നിങ്ങളോരോരുത്തരുടെയും സൌഹൃദമാണ്❣️❣️..
ജീവിതത്തിന്റെ മലര്‍ വാടിയില്‍ പലപ്പൊഴും വസന്തം കൊണ്ടുവരുന്നത് നല്ല സൊഹൃദത്തിന്റെ മധുര സ്മരണകളാണ്..
ഓര്‍ മ്മകളുടെ മയില്‍ പീലി തുണ്ടുകളും സൌഹൃദത്തിന്റെ വളപ്പൊട്ടുകളും സ്നേഹത്തിന്റെയും കണ്ണുനീരിന്റെയും നനവും നിറഞ്ഞ മനസിലെ മുത്തുച്ചിപ്പികള്‍ ........
പലപ്പൊഴും ഈ ചിപ്പികള്‍ ചെറു ചെപ്പുകളിലടച്ച് ജിവിത വഴിത്താരയില്‍ അവിടവിടെ ഉപെക്ഷിച്ചാണ്‍ നമ്മുടെ യാത്ര.....
എകാന്ത നിമിഷങ്ങളില്‍ മനസിനെ ഓര്‍ മ്മയുടെ തീരങ്ങളില്‍ അലയാന്‍ വിടാറുണ്ട് നാം .. ഈ സവാരിക്കിടയില്‍ പലപ്പൊഴും ഈ പഴയ ആ ഓര്‍ മ്മച്ചെപ്പുകള്‍ നാം വീണ്ടെടുക്കാറില്ലെ..?
എകാന്തതയുടെ കൂരിരുളില്‍ ഒരു ചെറു തിരി തെളികന്‍ സ്ണെഹത്തിന്റെയും സൌഹൃദത്തിന്റെയും മന്ചിരാതുകള്ക്കാവും
എന്തിനെന്നൊ എവിടേക്കെന്നൊ നിശ്ചയമില്ലാത്ത ജീവിതയാത്ര.........
നിമിഷങ്ങളില്‍ കൊഴിഞ്ഞുതീരുകയാണ്‍ നാം ..........
പിന്നിടുന്ന ഓരോ നിമിഷവും ഒരു മടക്കയാത്രയുടെ കാല്‍ വെയ്പ്പുകളാണ്...
ജീവിത വീഥിയില്‍ ഒരു ചുവടു മുന്നൊട്ടു വച്ചുവെന്നാല്‍ ജീവിതത്തിന്റെ മടക്കയാത്രയില്‍ അത്ര തന്നെ ദൂരം പിന്നിട്ടു എന്നുസാരം ...
നാളയുടെ വഴിയില്‍ ഒരു പക്ഷെ നാം തീര്‍ ത്തും അന്യരായി എന്നു വരാം .. നാം ഒരു ഓര്‍ മ്മ മാത്രമായി തീരും എന്നത് നിത്യ സത്യം .............!
പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളില്‍ നാം തീര്‍ ത്ത സ്നെഹതിന്റെ ഓര്‍ മ്മ മാത്രം ബാക്കിയാവും ...!
മടക്കയാത്രക്കിറങ്ങുമ്ബോള്‍ എന്റെ മനസിന്റെ താളുകളില്‍ രചിച്ച ഒരു പുസ്തകം ഞാന്‍ വഴിവായനക്കായി കരുതും
എന്‍റെ കിനാക്കളും എന്‍റെ സ്വപ്നങ്ങളും കത്തിയടങ്ങിയെന്‍ ഹൃദയച്ചുടുകാട്ടില്‍ ....ശേഷിച്ച ചാരം ചികയുന്നു ഞാന്‍ ... .സ്നേഹത്തിന്‍ തീക്കനല്‍ തെല്ലുമില്ലെന്നറിഞ്ഞിട്ടും..............!!!
ഇന്ദ്രിയങ്ങള്‍ ശൂന്യമാവും മുമ്പെ... നിര്‍വികാരികത കടന്നാക്രമണം നടത്തും മുമ്പെ... മറവിക്ക് മുന്നില്‍ ഓര്‍മ്മകള്‍ തോറ്റടിയും മുമ്പെ... സ്വപ്നങ്ങളെ പറത്തിവിടാന്‍ ഒരു കിളിവാതില്‍...
ഞാന്‍ എന്റെ ഹൃദയജാലകം തുറനിടുന്നു .. നിലാവിനെസാക്ഷിയാക്കി നീ എന്നെ തേടിവരുന്നതും കാത്ത്..!!
സ്നേഹത്തോടെ.....
യാത്ര തുടരുന്നു.............❣️.........ശുഭയാത്ര......❣️❣️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 27, 2023 | 317 | -5 | -1.6% |
October 02, 2022 | 322 | -1 | -0.4% |
August 11, 2022 | 323 | -2 | -0.7% |
July 05, 2022 | 325 | -3 | -1.0% |
May 29, 2022 | 328 | -4 | -1.3% |
April 21, 2022 | 332 | -2 | -0.6% |
March 13, 2022 | 334 | -3 | -0.9% |
January 15, 2022 | 337 | -3 | -0.9% |
December 08, 2021 | 340 | -1 | -0.3% |