Ajay K on Clubhouse

Updated: Nov 3, 2023
Ajay K Clubhouse
235 Followers
326 Following
@ajay.sd Username

Bio

ലോക സമസ്ത സുഖിനോ ഭവന്തു

നരച്ച മുടിയിഴകൾ എന്നോടു പറയുന്നത്
------------------------------------------------------------------
കണ്ണാടി നോക്കുമ്പോൾ തിരയുന്ന വെള്ളിവരകൾ
പണ്ടൊരു പേടിസ്വപ്നമായിരുന്നു .

ഇപ്പോൾ, അതൊരു തിരിച്ചറിവാകുന്നു..

നരച്ച മുടിയിഴകൾ - അവയ്ക്കെന്തോ പറയുവാനുണ്ട് .

നടന്നുതീർത്ത വഴികൾ എത്ര മധുരമായിരുന്നെന്ന്,

ഇനി നടക്കാൻ അധികം ദൂരമില്ലെന്ന് ,

ഓടിയെത്തി ഒന്നാമനാവാനുള്ളതല്ല ഈ ദൈർഘ്യമെന്ന്,

പതിയെ നടന്ന്, പലരെ അറിഞ്ഞു പോകാമായിരുന്നെന്ന്,

മനസ്സ് നനയ്ക്കുന്ന ഓർമ്മ വിത്തുകൾ പാകാമായിരുന്നെന്ന് ,

മനസ്സ് ശൂന്യമാവുമ്പോഴും മൗനം വീർപ്പുമുട്ടിക്കുമ്പോഴും
ഓർമ്മകൾ ജീവിതത്തിന്റെ കച്ചിത്തുരുമ്പാവുമായിരുന്നുവെന്ന്,

ഇടയ്ക്കെങ്കിലും ആത്മാവിനെ കേൾക്കാമായിരുന്നെന്ന് .

നരച്ചമുടിയിഴകൾ - എന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

കൊഴിഞ്ഞപൂക്കളും നിമിഷങ്ങളും തിരികെയെത്തില്ലെന്ന്

കുറച്ചുകൂടി സ്നേഹിക്കാമായിരുന്നെന്ന്,

കണ്ണു നനയുവോളം ഉറക്കെച്ചിരിക്കാമായിരുന്നെന്ന്,

ക്ഷമ ഒരിയ്ക്കലും തോൽവി ആയിരുന്നില്ലെന്ന് .

നരച്ച മുടിയിഴകൾ എന്നോടു പറയുന്നത് -

ഈ മദ്ധ്യാഹ്നത്തിലും അല്പസമയമുണ്ടെന്ന് ,

ഇരുളുംമുൻപേ, മനസ്സിന്റെ വഴിയേ നടക്കാമെന്ന് ,

സ്വപ്നങ്ങളെ സ്നേഹം കൊണ്ടു കൈനടത്താമെന്ന് '

വീതം വെയ്ക്കപ്പെട്ട ജീവിതത്തിൽ
ചെയ്തതിനും ചെയ്യാത്തതിനും ഉത്തരവാദി
ഈ ഞാൻ മാത്രമെന്ന്....

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 03, 2023 235 +10 +4.5%
July 12, 2022 225 +1 +0.5%
June 05, 2022 224 -4 -1.8%
April 28, 2022 228 -1 -0.5%
December 15, 2021 229 +1 +0.5%

Charts

Member of

More Clubhouse users