Anitha Sarah on Clubhouse

Updated: Jun 13, 2024
Anitha Sarah Clubhouse
5.3k Followers
4.9k Following
@aharon Username

Bio

🇮🇳Lover of poetry, literature, painting , making friends, discussions and debates.

In love❤ with Glorious Gospel & Lion's kodungallur & രാക്കവിതക്കൂട്ടം

*കർമ്മണ്യം*

ചെറുക്കുവാനായില്ല
ശീഘ്ര ബാണങ്ങളെ
മുറിവേറ്റു രുധിരം
ചൊരിഞ്ഞുവെന്നാലും
ഉടയാതെ കാക്കുന്നു
വീരനായ് എന്നും
വാഴുന്നു എന്നിൽ
സാധ്യതകളൊക്കെയും
സഫലമായ്തീരുവാൻ

മുന്നിൽ തെളിയുന്ന
മായിക ലോകത്തെ
വിസ്മയ കാഴ്ചകൾ
നിതാന്തമാം സാഗരം
ഉല്‍കണ്‌ഠയേറുന്നു
സ്വന്തമാക്കീടുവാൻ
ഒടുവിൽ നിലംപ്പൊത്തി
വീണൊരു മേനിയെ
കനിവോടെ താങ്ങി
മൃദു ചുംബനം നൽകുന്ന മാതാവിനെപ്പോൽ

ഉന്മാദ ലഹരിയിൽ
വഴുതി വീണെങ്ങോ
ഇരുൾ വാഴും ലോകേ
മയക്കമായ് തീർന്നപ്പോൾ
അണയാതെ ആളി
ജ്വലിക്കുന്ന തീനാളം
എന്നെ ഉണർത്തുന്നു
വീണ്ടും പിറക്കുവാൻ
ജീവൻ സ്‌ഫുരിക്കുവാൻ
നിന്നെ സ്നേഹിക്കുവാൻ

അനിത സാറ❤️


✨️സത്യം ✨️

തെളിവാർന്ന സ്നേഹത്തെ
സുലഭമായ് നൽകി
പ്രകൃതിയിലീശൻ
സൗജന്യമേവർക്കും

സുതാര്യ ചിത്തങ്ങളെ
കാണ്മാൻ കൊതിക്കുന്നു
പരിത്രാണ വീഥികൾ
വെട്ടിത്തെളിക്കുന്നു

ഗതിമാറി ഒഴുകുന്ന
പുഴപോലെ ജീവിതം
ദൂരങ്ങൾ താണ്ടി
ബലഹീനമാകുന്നു

നേർവഴി നയിക്കുന്നൊ
രാചാര്യനോതുന്നു
മോചനം നൽകുക
നിഗൂഢ ചേതസ്സിന്

കരുണയിൻ കഥ ചൊല്ലും
വിസ്തൃത വിഹായസ്സിൽ
വിഹഗമായ് പാറുക
വെളിപ്പെടും സത്യം

🌹അനിത സാറ🌹

✨️രഹസ്യം✨️

മനസ്സാകും ചിമിഴിൽ
ഭദ്രമായ് സൂക്ഷിപ്പൂ
പ്രപഞ്ചം മുഴുവനും
സർവ്വജ്ഞനാം മഹാൻ

കണ്ടെത്തുവാനുള്ള
യാത്രയിൽ നിമിഷങ്ങൾ
നീങ്ങുന്നു സാർത്ഥകം
ആയുസ്സിൻ പാതയിൽ

ആഴമേറീടുന്നു
അറിഞ്ഞിടുമ്പോഴെല്ലാം
അനന്തമായ് ഒഴുകുന്ന
അറിവിന്റെ വയസ്വിനി

സ്നേഹംമാം ആഴിയിൽ
നീന്തിയും മുങ്ങിയും
അനുഭവിച്ചറിയുന്നു
നിധിയുടെ അപാരത

എളിയവനാണു ഞാൻ
സൂക്ഷ്മകണം പോൽ
വിസ്തൃതി ഒടുങ്ങാത്ത
നിന്നുടെ രാജ്യത്തിൽ

എങ്കിലും തേടുന്നു
നിന്റെ ഹിതം പോൽ
ചുരുളഴിച്ചോരോ
രഹസ്യം ഗ്രഹിക്കുവാൻ

മനനംചെയ്‌തെന്നിലേക്കലിഞ്ഞപ്പോൾ
തെളിഞ്ഞോരാ കയ്യൊപ്പ്
ആത്മാവിൽ കുറിച്ചതാ
ണെന്നുടെ സൃഷ്ടാവ് .
🌹🌹🌹🌹🌹🌹🌹🌹
⚡️അനിത സാറ⚡️



🎇കാലം🎇

കാലത്തിനുണ്ടോ പഴക്കം?
കാലഹരണപെടുന്നു ജീവിതം
അപരിമിതമാം അമേയം
ബന്ധിക്കുവാനോ അസാധ്യം

നിത്യ ദാരികയാം നിമിഷം
പുരാതനം മാനവ കർമ്മം
പഴിക്കുന്നു സമയദോഷം
അഴുകിയ ഉന്മത്ത മാനസം

സാധ്യം അനുഭവം മാത്രം
ഒപ്പമാണായുസ്സിൻ പ്രവാഹം
ഉറപ്പാണെനിക്കു വിരാമം
അപ്പൊഴും അനന്തമാം കാലം!


🎭അനുയാത്ര🎭

അനുഗമിക്കുന്നു രാവും പകലും......
ആരവം നിറയും മായാലോകം
അകലയാണല്ലോ സമക്ഷം
അരികിൽ മുഴങ്ങുന്നു നാദം

വികാര ഭരിതം ഈ സ്വരസാഗരം
പരിശ്രമം നേട്ടം ഒരേ ഒരു ലക്ഷ്യം
കണ്ണിമ അടയും പിന്നെ ശയനം
മയക്കം അകന്നാൽ അനുയാത്ര വീണ്ടും.....

അനിത സാറ❤

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 13, 2024 5,350 +99 +1.9%
May 11, 2024 5,251 +147 +2.9%
March 25, 2024 5,104 +44 +0.9%
March 08, 2024 5,060 +90 +1.9%
February 15, 2024 4,970 +71 +1.5%
January 28, 2024 4,899 +87 +1.9%
January 11, 2024 4,812 +712 +17.4%
January 24, 2023 4,100 +100 +2.5%
September 27, 2022 4,000 +100 +2.6%
August 02, 2022 3,900 +100 +2.7%

Charts

Member of

More Clubhouse users