V.S DIPU on Clubhouse

Updated: Sep 7, 2023
V.S DIPU Clubhouse
116 Followers
98 Following
@advvsdipu Username

Bio

ഇടുക്കി ജില്ലയിൽ കൂട്ടാർ എന്ന സ്ഥലത്താണ് താമസം. ഒരു കർഷക കുടുംബത്തിലാണ് ജനനം. കട്ടപ്പനയിൽ അഭിഭാഷകനായി ജോലി ചെയ്യുന്നു. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം. വായനയിൽ തൽപ്പരനാണ്. കവിതകളും കഥകളും എഴുതാൻ ശ്രമിക്കുന്നു. " കാലമാപിനികളുടെ സങ്കീർത്തനം" എന്ന പേരിൽ ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു . ഹൈറേഞ്ചിലെ കുടിയേറ്റവും കുടിയേറ്റക്കാരുടെ ജീവിതവും രാഷ്ട്രീയവും പരസ്പരബന്ധവും ശത്രുതയും പകയും പ്രമേയമാക്കി ഒരു നോവൽ എഴുതി പകുതി വഴിയിൽ നിൽക്കുന്നു.

നിൻ്റെ പുഴ ഞാൻ തന്നെ

ഇടവപ്പാതിയിൽ നനഞ്ഞയൊരു
ദിവസമായിരുന്നു
മീൻപിടിക്കാൻ പോയത്

കൊഴുത്ത മണ്ണിരയെ ചൂണ്ടയിൽ കൊരുത്ത് പ്രിയപ്പെട്ട മീനിൻ്റെ
വിശപ്പിലേക്ക് കാരുണ്യപൂർവ്വം ഇട്ടുകൊടുത്തു.

കണ്ണിൽ പ്രണയംകൊണ്ടൊരു
റാന്തൽ തെളിച്ചിരുന്നതുകൊണ്ട്
ഇരകൊരുത്ത ചൂണ്ട
അവൾ കണ്ണടച്ചുവിഴുങ്ങി.

ചൂണ്ടക്കൊളുത്തിൽ കുടുങ്ങിയ
തുടുത്ത മീനിനെ ഒറ്റവലിക്ക്
കരയിലെത്തിച്ചു.
മെത്തപ്പുല്ലിൽക്കിടന്ന്
നാണിച്ചു പിടയുന്നവളെ
അനുനയത്തോടെ
കൈക്കുമ്പിളിലെടുത്തു.

തൊണ്ടക്കുഴിയിൽനിന്ന്
ശ്രദ്ധയോടെ ചൂണ്ടക്കൊളുത്ത്
ഊരിമാറ്റിയപ്പോൾ
മീൻകണ്ണുകളിൽ
വല്ലാത്തൊരു വിധേയത്വം.

സ്വർണ്ണമത്സ്യത്തെ ഓമനിച്ചുതന്നെ
ശുദ്ധജലം നിറച്ച ഭംഗിയുള്ള
സ്ഫടികഭരണയിലേക്ക്
നിക്ഷേപിക്കുമ്പോൾ
ചെകിളകളിൽനിന്ന്
സ്വപ്നങ്ങളുടെ കുമിളകൾ.

വഴുവഴുത്ത ഞാഞ്ഞൂൽ
കഷണങ്ങളിൽ
പ്രണയത്തിൻ്റെ
കൊഴുപ്പുണ്ടായിരുന്നതുകൊണ്ട്
കൂർത്ത ചൂണ്ട തൊണ്ടയിൽ
തുളഞ്ഞുകയറിയത്
അറിഞ്ഞതേയില്ലെന്ന്
മീൻചുണ്ടുകൾ വിതുമ്പി.

ചിറകും ചെകിളയും
മുറിച്ചുമാറ്റി കുടലും
പണ്ടവും തുരന്നുകളയുമ്പോൾ
രുചിയുള്ള മാംസം
അൽപ്പം പോലും
അടർന്നുപോകാതെ
സംരക്ഷിക്കാനുള്ള
കരുതൽ നിലനിർത്തിയിരുന്നു.

മഞ്ഞളും മുളകും
പാകത്തിനുപ്പും നാരങ്ങാനീരും
ചേർത്ത് സ്വർണ്ണമീനിൻ്റെ
ഉടലുഴിയുമ്പോൾ
നേർത്തപിടച്ചിലിൽ
മീൻ മൂർച്ഛിക്കുന്നത്
ചൂണ്ടക്കാരൻ അറിഞ്ഞു.

തിളച്ച വെളിച്ചെണ്ണയിൽ
നിന്ന് പ്രിയപ്പെട്ട മത്സ്യത്തെ
കണ്ണാപ്പകൊണ്ട് തുവർത്തിയെടുത്ത്
ഉള്ളിലേക്ക് ആവാഹിച്ച്
തൻ്റെതന്നെ ഭാഗമാക്കി.

എൻ്റെ ചൂണ്ടവിഴുങ്ങിയ
തെറിച്ചമീനേ ഇനിമുതൽ
നിൻ്റെ പുഴ ഞാനാണ്.

അഡ്വ.വി.എസ് ദിപു

മൗനം നിശബ്ദമല്ല...

മൗനം
നിശബ്ദതയുടെ
കുപ്പായം
ധരിച്ചാണ്
സംസാരിക്കുന്നത്...

നിശബ്ദതയിൽ
മൗനമില്ല...
മൗനം
തിരഞ്ഞെടുപ്പും
നിശബ്ദത
അടിച്ചേൽപ്പിക്കലുമാണ്...

നിശബ്ദതയ്ക്കുള്ളിൽ
നിലവിളിയുണ്ട്,
അമർന്നുപോയ
നിലവിളി...

മൗനത്തിൽ
സംഗീതമാണുള്ളത്
അത്
സമാനഹൃദയരോട്
സാന്ദ്രമായി
സംസാരിച്ചുകൊണ്ടേയിരിക്കും...

നിശബ്ദതയിൽ
ഒളിഞ്ഞിരിക്കുന്ന
വേട്ടനായുടെ
ഓരികളുണ്ട്...
മൗനത്തിൽ
സൂക്ഷിച്ചുവെച്ച
കിളിക്കൊഞ്ചലുകളും...

മൗനം
വികാരനിർഭരവും
നിശബ്ദത
നിർവ്വികാരവുമാണ്...

മൗനം
വാചാലമായ
ഭാഷയെ
കണ്ടെത്തലാകുമ്പോൾ
നിശബ്ദത
നഷ്ടമായ
ഭാഷയുടെ
നിസഹായതയാണ്...

ആഴങ്ങളിൽ
പവിഴം വിളയുന്ന
സമുദ്രമാണ്
മൗനം...
ജീവൻ്റെ
അവസാനതുള്ളിയും
വരണ്ടുപോയ
മരുഭൂമിയാണ്
നിശബ്ദത...

അഡ്വ.വി.എസ്.ദിപു

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 07, 2023 116 +5 +4.6%
November 04, 2022 111 +8 +7.8%
August 28, 2022 103 +1 +1.0%
July 22, 2022 102 +3 +3.1%
June 15, 2022 99 +2 +2.1%
May 09, 2022 97 +4 +4.4%
March 31, 2022 93 +14 +17.8%
February 02, 2022 79 +5 +6.8%
December 26, 2021 74 +1 +1.4%

Charts

Member of

More Clubhouse users