അഹം ബ്രഹ്മജ്യോതിരാത്
വാസുദേവോ വിമുക്തഃ ഓം
ഒരാൾ ശരീരം വിട്ടുപോകുമ്പോൾ, വാക്ക് മനസ്സിലും, മനസ്സ് പ്രാണനിലും, പ്രാണൻ തേജസ്സിലും, തേജസ്സ് പരമമായ ദേവതയിലും (സത്ത്)ലയിക്കുന്നു.
ഈ സത്താണ് പ്രപഞ്ചത്തിന്റെ ആത്മാവ്. അതാണ് സത്യം. അത് നീ ആകുന്നു (തത്വമസി).
വിജ്ഞാനത്താൽ ഭരിതമായ തന്റെ രൂപം വെളിപ്പെടുത്തുന്നതിനായി പല രൂപങ്ങളെ ആത്മാവ് പ്രാപിച്ചു. മായയാൽ ആത്മാവ് ബഹുരൂപനായ് അറിയപ്പെട്ടു. അവന് നൂറ് കണക്കിനിന്ദ്രിയങ്ങൾ ഉണ്ട്. അസംഖ്യങ്ങളായി പ്രത്യക്ഷപ്പെടുന്ന രൂപങ്ങളെല്ലാം അവനാണ്. ബ്രഹ്മത്തിന് കാര്യകാരണങ്ങളില്ല. ഇടനിലക്കാരില്ല. അകമോ പുറമോ ഇല്ല. ഈ ആത്മാവാകുന്ന ബ്രഹ്മം (അയം ആത്മാബ്രഹ്മം)സർവ്വാത്മാവായി സർവ്വതും അനുഭവിക്കുന്നു.
അർത്ഥമില്ലാത്തതും, ഗഹനവുമായ ശരീരത്തിൽ പ്രവേശിച്ച ആത്മാവിനെ സാക്ഷാത്കരിക്കുന്നവൻ വിശ്വകൃത് ആകുന്നു. എല്ലാത്തിന്റേയും കർത്താവാകുന്നു. എല്ലാം അവന്റെ ആത്മാവും, അവൻ എല്ലാത്തിന്റേയും ആത്മാവും ആകുന്നു. (അയം ആത്മാ എന്നതിന്റെ വിശദീകരണം).
ഈ ലോകം അദൃഷ്ടമായതിനെ ആശ്രയിച്ചു സ്ഥിതിചെയ്യു ന്നു.ആ അദൃഷ്ടത്തെ അറിയുന്നവർ ലോകത്ത് മോഹിക്കുന്നില്ല.
നിർവചനാതീതമാണ് ആത്മാവ്. അതിനാൽ അഗമ്യമാണ്. അണുസ്വരൂപവും ആറാമിന്ദ്രിയമായ മനസ്സിൽ സ്ഥിതിചെയ്യുന്ന തുമാണ്.