ഇങ്ങനെയൊക്കെ
മഴ സംസാരിച്ചു
കൊണ്ടേയിരിക്കുന്നു...
------------------------
സ്കൂൾ വിട്ടു വരുന്ന
കുട്ടികളുടെ മുഖമായിരുന്നു മഴക്ക്... ആർത്തിരമ്പി
പരക്കെ, സന്തോഷക്കാറ്റിൽ
പെയ്തേറിയിരുന്നു
തോരാമഴ.
ഇടക്കാലത്ത് ,അധികം
സംസാരിക്കാത്ത
ആധുനികൻറ നിഗൂഢത
പോലെ ചന്നം പിന്നം
ചാറിച്ചാറിപ്പോയ
മഴക്കാലങ്ങൾ...
പിന്നെ :ആവശ്യത്തിനു മാത്രം
വരുന്ന , ഭൂമിയുടെ
ഔദാര്യമായി
ഉപേക്ഷിക്കപ്പെട്ടവരുടെ
നിസ്സംഗതയിൽ... മഴ!
ഇന്നിപ്പോൾ :
എപ്പോഴെന്നില്ലാത്ത
ചൂടൻ വിസ്ഫോടനങ്ങൾ:
പല പേരുകളിൽ
ന്യൂനമർദ്ദങ്ങളായി-
നമ്മളോടൊപ്പം
കൂടുന്ന തീവ്രവാദി... മഴ.
ശ്രീനന്ദിനി സജീവ്
Invited by: Kiran K A
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 04, 2024 | 331 | +38 | +13.0% |
July 20, 2023 | 293 | +3 | +1.1% |
October 31, 2022 | 290 | -1 | -0.4% |
August 26, 2022 | 291 | +2 | +0.7% |
July 20, 2022 | 289 | -2 | -0.7% |
June 13, 2022 | 291 | -3 | -1.1% |
March 29, 2022 | 294 | +2 | +0.7% |
January 30, 2022 | 292 | +4 | +1.4% |
December 24, 2021 | 288 | +13 | +4.8% |
November 16, 2021 | 275 | +1 | +0.4% |