നീയും ഞാനും തീർത്തോരീ മൗനത്തിൻ ശ്യാമത്തെ പ്രണയമെന്നാരോ വിളിപ്പൂ
മരവിച്ചു പോയൊരെൻ പ്രണയവർണ്ണങ്ങളെ
കാലമാം ഋതുക്കളാൽ നീ പുൽകിടുമ്പോൾ
മനമറിയാതെ വീണൊരീ പ്രഹിതൻ ഇരുളിനുള്ളിൽ ആഗസ്സറിയാതെ
പിടയുകയാണെൻ മനം
കണ്ണുകളെറിഞ്ഞു നേടിയതിന്നു
കണ്ണകലെ പൊയ്പോയതും നീയറിഞ്ഞീല
ചിന്തൃമായാലും സഖി നിന്നിലലിയുകയാണെൻ
മോഹമെന്നു നീയറിഞ്ഞീല
എൻ ആത്മാവിലവസാന മേരു തറഞ്ഞതും നീയറിഞ്ഞീല
നീയും ഞാനും തീർത്തോരീ വിരഹത്തിൻ
നൊമ്പരത്തെ പ്രണയമെന്നാരോ വിളിപ്പൂ
രജനിതൻ ആഴത്തിലാണ്ടൊരെൻ മാനസത്തെ
കല്യതൻ പൊൻകിരണം പോൽ
തഴുകിഉണർത്തിയതും നീയെ
അഴലുകലാളി പടർന്നൊരെൻ
അന്തരത്തെ
വീചിതൻ കുളിർമാരി പോൽ
തഴുകിഉണർത്തിയതും നീയെ
എന്റെ ഇലകൾ പൊഴിയുന്നതും
വേരുകൾ ഉണങ്ങുന്നതും ഞാനറിഞ്ഞിടുന്നിതാ
മനസ്സറിഞ്ഞു സ്നേഹിച്ചാലും
മനമെറിഞ്ഞു സഹായിച്ചാലും
മനമറിയാതെ വിശ്വസിച്ചാലും
ഈ തമസ്സിൽ ഉഴറുന്നു ഞാൻ ഏകനായി
വഴിയറിയാതെ ഒരു നിഴൽപക്ഷിപോൽ
എൻ സ്വാന്തമറിയാതൊരു പെരുമഴ
എന്നുള്ളിൽ തോരാതെ പെയ്തിടുന്നു
രാഗദ്രമായെൻ തേങ്ങലുകളിന്നീ
മഴയാരവത്തിൽ ലയിച്ചിടുന്നു
അകല്യമായെൻ നോവുകളിന്നീ
മഴയാരവത്തിൽ അലിഞ്ഞിടുന്നു
മഴവില്ലിൻ ഏഴഴകായി നീയെൻപ്രിയേ
എന്നുള്ളിൽ നിറയുന്നു എന്നിരുന്നാലും
നീയും ഞാനും തീർത്തോരീ രാഗത്തിൻ
നൊമ്പരത്തെ പ്രണയമെന്നാരോ വിളിപ്പൂ
ഒരുവേള നീ എന്നെ പ്രണയിച്ചിരുന്നെങ്കിൽ
എന്നെൻ മനം കേഴുന്നു പാഴ്‌വൃഥാവിൽ
എന്റെ സ്വപ്നങ്ങളെ ചുംബിച്ചുണർത്തിടും
നിൻ മൃദുമന്ദഹാസമെൻ നെഞ്ചിൽ മുഴങ്ങുന്നു
പകൽകിനാവിലൊരു ഇളംതെന്നലായി
തഴുകിടുമെൻ പ്രാണനിലും നിൻ പ്രണയം
ഇതൾ കൊഴിയാത്തൊരീ പൂവിലെ മധുകണം
നുകരുവാനൊരു പാഴ്മധുപം പോലെൻ മനം
ചന്ദനക്കുളിർതെന്നലാം നിൻ മന്ദഹാസം
മഴവില്ലു പോലെന്നുളിൽ നിറഞ്ഞിടുന്നു
പ്രണനായി തീർന്നോരെൻ പ്രേമവതി നിൻ
സ്മിതമെന്നിൽ പ്രണയശലഭമായി പെയ്തിടുന്നു
മിഴികളാൽ നീ എഴുതിടുമനുരാഗത്തിൽ
നിറയുമെൻ പ്രണയത്തിൻ ഗന്ധമെല്ലാം
എൻ മനതാരിൽ ഒരുക്കിടുമൊരിടം
നനവോടെ ഇരിക്കുമാ മിഴികൾക്കായ്
തോരാമഞ്ഞിൻ തൂവലാൽ നെയ്തൊരാ
ജാലകവാതിൽ മെല്ലെ ഞാൻ തുറന്നിടും
എൻ കനവുകളിൽ നീയുറങ്ങിടുമൊരു തെന്നാലായി
കുളിരേകിടുമെൻ പ്രണയത്തിൻ നഷ്ടങ്ങളായി
ഇളംകാറ്റുപോലെയെന്നെ പുണർന്നവൾ
മറവിയുടെ അകത്തളത്തിൽ
മറവാർന്നുപോയ്
ഓർമ്മകൾ ഒട്ടേറെയുണ്ടെങ്കിലും പ്രണയമേ
അനുരിതമായ് എന്നിൽ നിറഞ്ഞതു നിൻപ്രണയം
ആരുമേയില്ലാതെ ഏകനായിരുന്നപ്പോൾ
പ്രണയത്തിനാലെൻ മനം നിറച്ചതും നീയെ
തളിരിട്ടയെൻ പ്രണയസ്വപ്നങ്ങളിൽ
തീമഴയായി പെയ്തൊഴിഞ്ഞതും നീയെ
പ്രണയമാം തീരത്തു തോണി കാക്കുന്നൊരു
യാത്രികർ മാത്രമായ് സഖി നാമിരുവരും
തീരത്തണഞ്ഞിടാൻ കഴിയാതെ തോണിയിൽ
വെറുതെയിരുന്നു ഞാൻ മോഹിക്കുമിങ്ങനെ
ഒരുമിച്ചു നടന്നൊരീ വീഥികളിലിന്നുഞാൻ
അലയുകയാണിന്നൊരു ഏകാകിയായ്
ഒരുവേള നീ എന്നെ പ്രണയിച്ചിരുന്നെങ്കിൽ
എന്നെൻ മനം വിങ്ങുന്നു ശോകാർദ്രമായി
written by aamaplay 🙃
fb/amalbabu68
[email protected]
Whatsapp :8129754744
PUBG ID : WAR乡AAMAPLAY
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 25, 2023 | 332 | -1 | -0.4% |
September 02, 2022 | 333 | -1 | -0.3% |
July 27, 2022 | 334 | +1 | +0.4% |
June 20, 2022 | 333 | -12 | -3.5% |
May 14, 2022 | 345 | +1 | +0.3% |
April 05, 2022 | 344 | +2 | +0.6% |
February 07, 2022 | 342 | -1 | -0.3% |
November 23, 2021 | 343 | -2 | -0.6% |
October 15, 2021 | 345 | -3 | -0.9% |
September 08, 2021 | 348 | +180 | +107.2% |