----------------------------------------------
പെരുമഴയാ, നിൻ്റെ പ്രണയം പോലെ!
നനയാനിറങ്ങുന്നില്ല; തോർന്നു പോയാലോ,
നിൻ്റെ പ്രണയം പോലെ!
----------------------------------------------
| ഗ്രഹണം ഉണ്ടാകുന്നത് |
മഴ കുളിരാണത്രേ!
ചിലർക്കോ?
ഹൃദയത്തിലിറ്റുന്ന മെഴുതിരിത്തുള്ളികൾ!
ഉറഞ്ഞൊരോർമ്മയിൽ പടർന്നിറങ്ങി -
അത് ജ്വാലയാകും
പിന്നെ ചൂടാണ് - പട്ടടക്കുള്ളിലെ ചൂട്!
ആദ്യം ഉരുകുക ഹൃദയമാണ്
ഒപ്പം സ്വബോധവും
അങ്ങിനെ ഗ്രഹണമുണ്ടാകുന്നു.
----------------------------------------------