ഗ്രാമ ഗ്രാമാന്തരങ്ങളിലുള്ള ക്ലബുകളുടെ സ്ഥാനം മാറിയ കാലത്ത് ക്ലബുകൾ നമ്മുടെ ഉള്ളം കൈയ്യിൽ മാത്രം ഒരുങ്ങിയിരിക്കുന്നു.
അംഗങ്ങളെ അവരുടെ കഴിവുകൾ അംഗീകരിച്ചു സൗഹൃദത്തിന് മുൻഗണന നൽകിയും
ഗ്രാമവിശുദ്ധിയിൽ നമ്മൾ നെയ്തുകൂട്ടിയ ഒറ്റമുറി ക്ലബുകൾ മറാലയിലും പൊടിയിലും സ്മാരകമായി മാറി കഴിഞ്ഞു.
മറ്റു പലതും വികസനത്തിനായ് വഴിമാറി നിന്നു.
മാറ്റങ്ങളിൽ ഇതും ഒരു പുതുമ.
നമുക്കു തീർക്കാം പുതിയ മുറികളിൽ പറയാൻ ബാക്കിവെച്ചത് പാടിമുഴുമിപ്പിക്കാത്തത് എഴുതി തീർക്കാത്തത്......
എന്തിന് പെൻസിൽ തുണ്ടിന്റെ പരിഭവംപോലും നമുക്ക് ഇലപ്പൊടിപ്പിനാൽ തീർത്ത് ചേർന്നിരിക്കാം