കൃഷ്ണസഭ on Clubhouse

കൃഷ്ണസഭ Clubhouse
105 Members
Updated: May 6, 2024

Description

ശ്രവണം, മനനം, നീതിദ്ധ്യാസനം
🔥
നാരായണം നമസ്ക്യത്യ
നരം ചൈവ നരോത്തമം
ദേവീം സരസ്വതീം വ്യാസം
തതോ ജയമുദീരയേത്.
🔥
ആദ്യ വിപ്ലവകാരികളായ രണ്ട് കൃഷ്ണന്മാർ_കൃഷ്ണദ്വൈപായനനും (വ്യാസമുനി) ഭഗവാൻ ശ്രീകൃഷ്ണനും.സനാതനവും നിത്യനൂതനവുമായ മാർഗ്ഗദർശനം നല്കിയവർ.
🌞
അനാസക്തൻ്റെ ഭരണമാണ് രാമായണം.
🌞
"മഹത്ത്വഭാരവത്വാഢ്യം മഹാഭാരതം"
(ആദിപർവ്വം _ഫലശ്രുതി)
🌞
"സൂക്ഷ്മാർത്ഥ ന്യായമായ് വേദ-
മാർഗ്ഗപ്പൊരുളണിഞ്ഞതായ്
ഭാരതാഖ്യേതിഹാസത്തിൻ
സാരപുണ്യാർത്ഥമൊത്തതായ് "

"നാലു വേദത്തിൻ്റെയും സ-
ത്താലേ വ്യാസൻ ചമച്ചതായ്
പുണ്യ സംഹിതയുള്ളോന്നു
ചൊന്നാലും പാപനാശനം"

"ഒരു കാവ്യം ചമച്ചേൻ ഞാൻ
പെരുതും ബുധപൂജിതം
ബ്രഹ്മൻ, വേദരഹസ്യങ്ങ_
ളമ്മട്ടന്യാഗമങ്ങളും
സാംഗോപാംഗശ്രുതിശിരോ_
മംഗലശ്രുതിവിസ്തരം
ഇതിഹാസപുരാണങ്ങൾ
ഗതിക്കുന്മേഷപോഷണം.
(അനുക്രമണികപർവ്വം _1-18,2,60,61)
🌞
യുഗം രാജാവു തന്നെ.രാജാവാണ്(രാജ്യത്ത്) കൃതവും ത്രേതവും ദ്വാപരവും കലിയുമൊക്കെ ഉണ്ടാക്കുന്നത്.
(ശാന്തിപർവ്വം_91)
🌞
ശ്രീകൃഷ്ണവിദുരസംവാദം:
"ഒരാളുടെ തെറ്റുകൊണ്ടും മറ്റൊരാളുടെ ശ്രമക്കുറവുകൊണ്ടും ഭൂമി മൃത്യുപാശത്തിൽക്കുരുങ്ങിയെന്നു വരാൻ പാടില്ല.യുദ്ധത്തിൻ്റെ സർവ്വനാശത്തിൽ നിന്ന് മനുഷ്യവംശത്തെ വിമോചിക്കാൻ യത്നിച്ചിട്ട് അതു ഫലിച്ചില്ലെങ്കിലും ആ പ്രവൃത്തി പുണ്യകരമാണ്. ഫലിച്ചില്ലെങ്കിലോ എന്ന് വിചാരിച്ച് അങ്ങനെ മുൻകുട്ടി നിശ്ചയിച്ച് ആ കർമ്മത്തിൽനിന്ന് ആരും ഒഴിഞ്ഞുമാറാൻ പാടില്ല.മഹാനായ സുഹൃത്തേ,ശാന്തിക്കുവേണ്ടിയുള്ള എൻ്റെ ശ്രമം നിർവ്യാജമാണ്. കൗരവപാണ്ഡവന്മാർ തമ്മിലുള്ള യുദ്ധത്തിൽ പക്ഷം പിടിച്ച് ജനങ്ങൾ നശിക്കാതിരിക്കാൻ ഞാൻ സത്യസന്ധമായി പ്രയത്നിക്കുകയാണ്.മിത്രത്തെ മുടിക്കു ചുറ്റിപ്പിടിച്ചു വലിച്ചുപോലും ദുഷ്കൃത്യത്തിൽനിന്ന് പിന്തിരിപ്പിക്കണം. അതുകൊണ്ടാണ് ദുര്യോധനൻ്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്ന അവമാനം സഹിച്ചും ഞാൻ ഈ ശാന്തിദൂത് എന്ന മഹാകൃത്യത്തിന് പുറപ്പെട്ടത്.ഒരു പക്ഷേ, ഇതിൻ്റെ ഫലം ഞാൻ ചെയ്യേണ്ടതു ചെയ്തു എന്നതു മാത്രമായിരിക്കാം.എന്നാലും ശക്തനായ കൃഷ്ണനു കഴിയുമായിരുന്നിട്ടും പാണ്ഡവകൗരവന്മാരെ തടഞ്ഞില്ലല്ലോ എന്ന് ഭാവിലോകം എന്നെ കുറ്റപ്പെടുത്താനിടവരരുത്".
(ഭഗവദ്യാനപർവ്വം _9)
🌞
ദൈവവും പൗരുഷവും തമ്മിൽ ആശ്രയിച്ചാണ് നില്ക്കുന്നത്.വിഡ്ഢികൾ ദൈവാധീനം പ്രതീക്ഷിച്ച് നശിക്കും.
(ശാന്തിപർവ്വം_139).
🌞
പ്രിയം പറയുന്നവളായ ഭാര്യയാണ് പുരുഷന് ഏറ്റവും വലിയ ധനം. രോഗത്താൽ കഷ്ടത്തിൽപ്പെട്ടവന് ഭാര്യയെപ്പോലെ മറ്റൊരു മരുന്നും ഈ ലോകത്തിലില്ല. അഗ്നിസാക്ഷിയാക്കി പണിഗ്രഹണം ചെയ്ത ഭർത്താവു തന്നെ സ്ത്രീകൾക്ക് പരദൈവതം. അച്ഛനും സഹോദരനും മകനും മിതമായ സൗഖ്യങ്ങൾ നൽകുമ്പോൾ ഭർത്താവിന് ഭാര്യയിലുള്ള സ്നേഹാദരങ്ങൾക്കും സുഖസൗകര്യദാനങ്ങൾക്കും അതിർത്തിയില്ല.
(ശാന്തിപർവ്വം_148).
🌞
അറിയാതെ ചെയ്ത പാപത്തിന് പരിഹാരമായി അറിഞ്ഞുകൊണ്ട് പുണ്യകർമ്മം ചെയ്താൽ അവൻ്റെ പാപം മുഷിഞ്ഞ വസ്ത്രത്തിലെ ചളിയെ കാരം ചേർത്ത് അലക്കിയാലെന്ന പോലെ ശുദ്ധമാക്കിത്തീർക്കും. നന്മ ചെയ്യുന്നവൻ തന്നെ ബാധിക്കുന്ന പാപത്തെ നീക്കുന്നതാണ്.
(ശാന്തിപർവ്വം _152)🔥

Some Club Members

More Clubs