Welcome - Edavannakaar Club House 🏡
എടവണ്ണയെക്കുറിച്ച് 📍
കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് ചാലിയാർ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് എടവണ്ണ. കൊണ്ട് വെട്ടി തങ്ങളുടെ രപിതാമഹാനായിരുന്ന ഷൈഖ് മുഷ്താഖ് ഷാഹാ വലിയ തങ്ങള്‍ നൂറ്റി മുപ്പത് വര്‍ഷം മുമ്പ് എടവണ്ണ സബ്ബ് രജിസ്റ്റാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 'എടമണ്ണ് ' എന്ന പേരിലാണ് ഈ പ്രദേശത്തെ പരാമര്‍ശിക്കുന്നത്. പെരുമണ്ണിനും 'പെരകന്റെ'മണ്ണായ പെരകമണ്ണിനും ഇടയ്ക്കുള്ള മണ്ണിന് 'എടമണ്ണ്' എന്ന സ്വാഭാവിക നാമം ലഭിച്ചു വെന്നു വേണം ഊഹിക്കാന്‍.
കുണ്ടുതോടിലെ 'പീലിക്കണ്ണൻ പാറയും' അയിന്തൂരിലെ 'പറങ്ങോടൻ പാറയും' 'തൊപ്പപാറക്കടുത്ത' വാസയോഗ്യമായ ഗുഹയും മുണ്ടേങ്ങരയിലെ 'കൊങ്ങപ്പാറയും', കുണ്ടുതോടുനിന്നും മുണ്ടേങ്ങരയിലെ കൊയ്പ്പാന്‍കുന്നില്‍ നിന്നും ലഭിച്ച നന്നങ്ങാടികളും എടവണ്ണയെ നവീന ശിലായുഗവുമായി ബന്ധപ്പെടുത്തുന്നുണ്ടെങ്കിലും പുരാതന ശിലായുഗത്തില്‍ മനുഷ്യവാസമുണ്ടായിരുന്നുവെന്നതിന് പ്രത്യക്ഷമായ തെളിവുകള്‍ ഇനിയും കണ്ടെത്തേണ്ടതായിട്ടാണിരിക്കുന്നത്.
എങ്കിലും ആലങ്ങാട്യന്‍, തണ്ടിക്കുഴി, ബീംബുകുഴി, മയിലാടിക്കുന്ന്, ചോലാറ എന്നീ ഭാഗങ്ങളിലെ ആദിവാസികളുടെ സാന്നിദ്ധ്യം എടവണ്ണയിലെ മനുഷ്യാവാസ ചരിത്രം എത്രകാലം പുറകോട്ടു കൊണ്ടു ഉറപ്പിക്കാന്‍ ഗവേഷണം അനിവാര്യമാണ്.
ഐന്തൂര്‍, ചാത്തല്ലൂര്‍, മറ്റത്തൂര്‍, ഏഴുകളരി, സത്യാനം, കൊയപ്പാന്‍ കുന്ന്, നായാടിക്കുന്ന് എന്നീസ്ഥലനാമങ്ങള്‍ വലിയൊരു സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി വേണം കരുതാന്‍.
നവോത്ഥാന സംരഭങ്ങളുടെ കുറിപ്പും രംഗഭൂമിയായിരുന്ന എടവണ്ണ ഖിലാഫത്ത് സമരകാലത്ത് പത്തപ്പിരിയത്തെ പ്രബല നായര്‍ കുടുംബങ്ങളായിരുന്ന എരത്തിക്കലും കൂറ്റത്തലും ലഹളക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ മാപ്പിളമാര്‍ കാവല്‍ നിന്നിരുന്ന ചരിത്രം മതസൌഹ്യത പാരമ്പര്യത്തിന്റെ ചരിത്രം കൂടിയാണ്.
ബ്രിട്ടീഷ് പട്ടാളക്കരുമായി ഏറ്റുമുട്ടി ഒതായി പള്ളിക്കകത്ത് വെച്ച് 33 പേര്‍ വീരമ്യത്യു വരിച്ചതും ചരിത്രത്തിലെ ആവേശകരമായ അദ്ധ്യായമാണ്. സ്വാതന്ത്ര സമരകാലത്ത് എടവണ്‍നയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ ആന്‍ഡമാനിലേക്കടക്കം നാടുകടത്തപ്പെട്ടു.
എടവണ്ണ ഒരു കോവിലകമുണ്ടായിരുന്നു. ഇത് എടവണ്ണ ഭണ്ഡാരം എന്ന പേരിലും അറിയപ്പെട്ടിരുന്നു. എടവണ്ണ പഴയ യതീഖാനയ്ക്കു പിന്നിലെവിടെയോ ആയിരുന്നു കൊട്ടാരം. ഈ രാജകുടുംബത്തിന്റെ സാന്നിദ്ധ്യം തന്നെയായിരിക്കണം എടവണ്ണയെ അന്നേ ഒരു ‘നഗര’മാക്കിയത്. എടവണ്ണ കോവിലകമാണ് അമരമ്പലം കോവിലകമായി മാറിയതെന്ന് പറയപ്പെടുന്നു.
No Personal Attacks:
No Promotion of Drugs and Substances:
No Personal Attacks
No Promotion of Drugs and Substances
Day | Members | Gain | % Gain |
---|---|---|---|
June 09, 2024 | 79 | 0 | 0.0% |
March 12, 2024 | 79 | 0 | 0.0% |
January 22, 2024 | 79 | 0 | 0.0% |
December 08, 2023 | 79 | +1 | +1.3% |
October 31, 2023 | 78 | +1 | +1.3% |
October 01, 2023 | 77 | 0 | 0.0% |
September 01, 2023 | 77 | 0 | 0.0% |
August 04, 2023 | 77 | 0 | 0.0% |