MASC on Clubhouse

MASC Clubhouse
47 Members
Updated: Mar 15, 2024

Description

വൈകുന്നേരം നാട്ടിലെ വയലരികിലുള്ള കലുങ്കിന്റെ മുകളിൽ ഇരിക്കുമ്പോൾ റോഡിലൂടെ ഒരു അനൗൺസ്മെന്റ് കേൾക്കാം; 'മലയാളീസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികകാഘോഷം നാളെ വൈകിട്ട് കൃത്യം 7 മണിക്ക് ആരംഭിക്കുന്നു. ക്ളബ് അംഗങ്ങളുടെ കലാപരിപാടികൾക്ക് ശേഷം കമ്പളക്കാട് സുനിയും സംഘവും അവതരിപ്പിക്കുന്ന തട്ടുപൊളിപ്പൻ ഗാനമേള.' ഉള്ളിൽ ഒരു ആവേശവും സന്തോഷവും പൊങ്ങാനുണ്ടപ്പോൾ... 😍

ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസും
വേൾഡ്കപ്പുകളും കല്യാണങ്ങളും ഉത്സവങ്ങളും ഞാറാഴ്ചകളും എന്ന് വേണ്ട, എല്ലാ വൈകുന്നേരങ്ങളും ഒരുമിച്ച് കൂടി ആഘോഷിച്ചു തീർക്കുന്ന ഒരു ഒറ്റമുറി. 🥰

നാട്ടിൻപുറത്തെ എല്ലാ നന്മകളും കുസൃതികളും കളികളും കലകളും കൂടി ചേരുന്ന ഒരു ഒറ്റമുറി. ക്യാരംസും ചെസ്സും ലുഡോ ബോർഡും കത്തിയടിയും ടൂർണമെന്റുകളും കബഡിയും ഓണാഘോഷവും പിരിവും പൂക്കളമത്സരവും ഗാനമേളയും വാർഷികാഘോഷവും ഉത്സവവും പെരുന്നാളും എന്ന് വേണ്ട എല്ലാം ഒരുമിച്ച് ആഘോഷിച്ചാർമ്മാദിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്. 🤩

ഒരിക്കലെങ്കിലും അത്തരം ഒരു ക്ലബ്ബിൽ കൂടിയവർക്ക് എന്നും ഓർമകളിൽ, കഥകളിൽ മുഴങ്ങുന്ന ഒരു പേരാണ് ആ ക്ലബ്ബ്. അവരുടെ ഏത് കഥയും സംഭവങ്ങളും ഉപമയായായും അനുബന്ധമായും എത്തുന്ന ഒരു സ്ഥലമായിരിക്കും ആ ക്ലബ്ബ്. അവരുടെ ജീവനേക്കാൾ വലുതായിരിക്കും ആ ക്ലബ്ബ്.
ക്ലബ്ബിൽ കൂടാൻ സാധിക്കാതെ പുറത്ത് നിന്ന് കണ്ട് നിന്നവർക്ക്, കഥകൾ കേട്ടവർക്ക് എന്നും ഒരു സ്വപ്നമായിരിക്കും
അതേപോലള്ളൊരു
അഥവാ
ഇതേപോലൊരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.

Last 30 Records

Day Members Gain % Gain
March 15, 2024 47 0 0.0%
January 25, 2024 47 0 0.0%
December 11, 2023 47 0 0.0%
November 03, 2023 47 0 0.0%
October 03, 2023 47 0 0.0%
September 04, 2023 47 0 0.0%
August 06, 2023 47 0 0.0%

Charts

Some Club Members

More Clubs