Fun, Comedy, Love, Serious matters, Job അങ്ങനെ ഇതു മാത്രം അല്ല
ഇവിടെന്തും പോകും 😍
കയറിവാ സൂർത്തുക്കളെ - guys lets explore
കയർ, പുന്നമട കായൽ, വള്ളംകളി,കടൽ, കരുമാടികുട്ടൻ, കൃഷ്ണപുരം പാലസ്, അമ്പലങ്ങൾ,പള്ളികൾ, പാതിരാമണൽ, കെട്ടുവള്ളങ്ങൾ, കരിമീൻ 😋, നാടൻ ചെത്തു കള്ള് etc ഇത് പോരെ അളിയാ 🤣
അപ്പൊ പറഞ്ഞപോലെ വായോ
നമുക്ക് പരിചയപ്പെടാം സംസാരിക്കാം 😇😇😍😍
💞ആലപ്പുഴയുടെ ചരിത്രം💞
വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭു, ആലപ്പുഴ സന്ദര്‍ശിച്ച വേളയില്‍ , ആലപ്പുഴയുടെ സൌന്ദര്യത്തില്‍ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , “ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ് “. അന്ന് മുതല്‍ ലോകഭൂപടത്തില്‍ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘ എന്ന പേരില്‍ അറിയപ്പെട്ടു വരുന്നു. തുറമുഖം , കടല്‍പ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട ഇടമുറിയാത്ത കടല്‍ത്തീരം, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാമായിരിക്കും കഴ്സന്‍ പ്രഭുവിന് , ആലപ്പുഴയെ , കിഴക്കിന്റെ വെനീസിനോട് ഉപമിക്കാന്‍ പ്രചോദനം ഏകിയത്.
ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂര്‍വ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ദിവാന്‍ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിര്‍മ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളില്‍ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. നോക്കെത്താദൂരത്ത് പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെല്‍വയലുകളാല്‍ സമൃദ്ധമായ – കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിന്‍ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതല്‍ക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതല്‍ക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകള്‍ പറയുന്നു.
കിഴക്ക് കോട്ടയം ജില്ലയില്‍ നിന്നും, തെക്ക് കൊല്ലം(പഴയ ക്വൈലോന്‍) ജില്ലയില്‍ നിന്നും ഉള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് , 1957ആഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടത്.
💥ആധുനിക ആലപ്പുഴ 💥
ധര്‍മ്മരാജയുടെ ഭരണകാലത്താണ് ജില്ലയ്ക്ക് എല്ലാവിധത്തിലുമുളള പുരോഗതി കൈവരുന്നത്. ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്ന, തിരുവിതാംകൂറിലെ അന്നത്തെ ദിവാന്‍ രാജാകേശവദാസ് ആലപ്പുഴയെ തിരുവിതാംകൂറിലെ പ്രധാന തുറമുഖ നഗരമാക്കി മാറ്റി. പണ്ടകശാലകളും, ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ക്കായി ധാരാളം റോഡുകളും, തോടുകളും നിര്‍മ്മിച്ചു. ദൂരെനിന്നും അടുത്തുനിന്നുമുളള വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാവിധ സൌകര്യങ്ങളും അദ്ദേഹം നല്‍കി.
Day | Members | Gain | % Gain |
---|---|---|---|
June 07, 2024 | 67 | +1 | +1.6% |
March 11, 2024 | 66 | 0 | 0.0% |
January 21, 2024 | 66 | 0 | 0.0% |
December 07, 2023 | 66 | 0 | 0.0% |
October 31, 2023 | 66 | 0 | 0.0% |
September 30, 2023 | 66 | 0 | 0.0% |
September 01, 2023 | 66 | 0 | 0.0% |
August 03, 2023 | 66 | 0 | 0.0% |
July 03, 2023 | 66 | -1 | -1.5% |
April 07, 2023 | 67 | 0 | 0.0% |
March 12, 2023 | 67 | 0 | 0.0% |
January 15, 2023 | 67 | -1 | -1.5% |
September 17, 2022 | 68 | -1 | -1.5% |
September 01, 2022 | 69 | +1 | +1.5% |
June 14, 2022 | 68 | +1 | +1.5% |
May 19, 2022 | 67 | +1 | +1.6% |
May 12, 2022 | 66 | +1 | +1.6% |
April 01, 2022 | 65 | +1 | +1.6% |
March 25, 2022 | 64 | -1 | -1.6% |