കൂട്ടം.കോം on Clubhouse

കൂട്ടം.കോം Clubhouse
110 Members
Updated: Mar 10, 2024

Description


ഇരുപത്തിയൊന്നാം നൂറ്റാണ്ട് സോഷ്യൽ മീഡിയയിലൂടെ തുറന്നിട്ടത് മനുഷ്യസ്വാതന്ത്ര്യത്തിന്റെ വലിയ വാതിലുകൾ കൂടിയാണ്..പത്രാധിപരും കത്രികയും ഇല്ലാതെ, എഴുതാൻ ഉള്ള അവകാശം. ജീവിതചൂടിന്റെ വേഗ യാത്രയിലെവിടെയോ പോയ പഴയ ബന്ധത്തിന്റെ സ്നേഹനൂലുകൾ ,പൊട്ടിപ്പോയ കുടുംബ വേരുകൾ , ഒരു മരച്ചുവട്ടിൽ നിന്ന് എങ്ങോട്ടോ ഇറങ്ങിപ്പോയ ക്യാമ്പസ് ബന്ധങ്ങൾ, ഇടയ്ക്കെപ്പോഴോ മുറിഞ്ഞുപോയ സാരംഗിയുടെ തുടർച്ച പോലെ ദുർബലമായ സ്നേഹ സംഗീതം. ഒക്കെ തിരിച്ചുപിടിക്കാൻ സോഷ്യൽമീഡിയ അവസരമൊരുക്കി.

വെറും സുഖവിവരപകർച്ചക്കപ്പുറം സർഗാത്മകതയുടെയും ഒരു ആരാമം പോലെ, ബഹുസ്വരതയുടെ ഒരു ചങ്ങാത്ത കൂട്ടമായി ലോകം മുഴുവനുമുള്ള മലയാളി കൗതുകങ്ങളിലേക്കു പടർന്നു കയറിയ ചങ്ങാത്തത്തിന്റെ രസനയായി മലയാളിയുടെ ജീവിതത്തിലേക്ക് ജയമോഹൻ,ജ്യോതികുമാർ എന്നീ സുഹൃത്തുക്കളുടെ നേതൃതത്തിൽ 2007 ന്റെ അവസാനമാണ് കൂട്ടം ഡോട്ട് കോം എത്തുന്നത്.ആത്മ ബന്ധത്തിൻറെ ശാദ്വല ഭാവങ്ങളുടെ അടരുകൾ നിറഞ്ഞ സ്നേഹ ജീവിതം...അറിവിന്റെ അനന്തമായ അന്വേഷണങ്ങൾ...മാനവികതയുടെ പുതിയ ശീലുകൾ..പച്ച സ്നേഹത്തിൻറെ പൊള്ളയല്ലാത്ത വിനിമയങ്ങൾ...ഇഷ്ടക്കൂടുതലിന്റെ കലഹങ്ങൾ...ഒരു കൂട്ടം അംഗമെന്നാൽ ഒത്തിരി പേരുടെ പ്രിയം ആയി മാറിയ കാലമുണ്ടായിരുന്നു..

കൂട്ടായ്മയുടെ, കാഴ്ചയുടെ സുഗന്ധങ്ങൾ യാത്രകളുടെ ആഘോഷങ്ങൾ, മറ്റു മനുഷ്യരെ സഹായിക്കാനുള്ള ഉജ്ജ്വല ശ്രമങ്ങൾ. മലയാളത്തിലെ സമാനതകളില്ലാത്ത ഒരു പൊതുബന്ധുലോകം കെട്ടിപ്പൊക്കിയ വരാണ് കൂട്ടം കൂട്ടുകാർ.. കാലന്തരത്തിൽ നവ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ തള്ളിക്കയറ്റത്തിൽ കൂട്ടം അൽപ്പം പിന്നിൽ പോയെങ്കിലും ഫേസ്ബുക്ക് ഗ്രൂപ്പിലും അടുത്തിടെ പുനരവതരിക്കപ്പെട്ട വെബ്സൈറ്റിലൂടെയും ആൻഡ്രോയ്ഡ്,ഐ.ഒ.എസ് ആപ്പുകളാലും കൂട്ടം.കോം സജീവത നിലനിർത്തിപ്പൊരുന്നു..


സോഷ്യൽ മീഡിയയിലെ പുതു തരംഗമായ ശബ്ദാധിഷ്ഠിത പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസിലും ഇനിവരും നാളുകളിൽ നമുക്ക് ഒത്തുചേരാം

Last 30 Records

Day Members Gain % Gain
March 10, 2024 110 +1 +1.0%
January 19, 2024 109 0 0.0%
December 06, 2023 109 0 0.0%
October 30, 2023 109 0 0.0%
September 29, 2023 109 +1 +1.0%
August 31, 2023 108 +1 +1.0%
August 03, 2023 107 0 0.0%
July 02, 2023 107 -1 -1.0%
April 06, 2023 108 0 0.0%
March 12, 2023 108 +1 +1.0%
July 23, 2022 107 +2 +2.0%
July 17, 2022 105 +1 +1.0%
June 08, 2022 104 +1 +1.0%
April 28, 2022 103 -1 -1.0%
April 14, 2022 104 +1 +1.0%
March 09, 2022 103 +2 +2.0%

Charts

Some Club Members

More Clubs