YOUTH INDIA on Clubhouse

YOUTH INDIA Clubhouse
15 Members
Updated: May 30, 2024

Description

18 വയസ്സ് തികഞ്ഞവരുടെ vote നേടി ഭരണത്തിൽ ഏറുന്നവർ അവരെപ്പറ്റി പിന്നെ ചിന്തിക്കാറുണ്ടോ?
ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അവർ ഈ സമൂഹത്തിൽ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അന്വേഷിക്കാറുണ്ടോ?
ഭദ്രമായ കുടുംബപശ്ചാത്തലം ഇല്ലാത്ത ചിലരെങ്കിലും സ്വപ്‌നങ്ങൾ ബാക്കിയാക്കി കഞ്ചാവ് മാഫിയയുടെയും, ഗുണ്ടായിസത്തിന്റെയും ഭാഗമായി തീരുന്നത് ഭരണാധികാരികൾ കാണുന്നില്ലേ?
അല്ലാത്തവരെ നാട് നീളെ തുറന്ന് വച്ച ബിവറേജുകളിലേക്കും, ബാറുകളിലേക്കും ആകർഷിച്ച് അവരെ ലഹരിയ്ക്ക് അടിമകൾ ആക്കി മാറ്റി ചില പ്രത്യേക വിഭാഗങ്ങളിലേക്ക് സമ്പത്ത് മുഴുവൻ കുമിഞ്ഞുകൂടുന്നതിനുള്ള അവസരം ഒരുക്കുകയല്ലേ?
രാഷ്ട്രീയലക്ഷ്യങ്ങളുടെ പേരിൽ അവരിൽ ചിലരെയെങ്കിലും പ്രോത്സാഹിപ്പിക്കുന്ന സമീപനം ഭരണാധികാരികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത് ഈ നാടിനെ നാശത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമല്ലേ?
എന്നിട്ടും പറയുന്നതെന്താണ്, "ഞങ്ങൾ സാധാരണക്കാർക്കൊപ്പമാണെന്ന്" ❗️
👉വരൂ. നമുക്കൊരുമിക്കാം.
👉അവകാശങ്ങൾക്കായി പോരാടാം.
👉ഈ നാടിന്റെ രക്ഷകരാകാം.
✔️വോട്ടവകാശമുള്ള എല്ലാവർക്കും ജീവിക്കാനാവശ്യമായ, വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള മാന്യമായ തൊഴിൽ നൽകുക.
✔️അതിന് കഴിയുന്നില്ലെങ്കിൽ പ്രതിമാസം 5,000/- രൂപയെങ്കിലും അവർക്ക് വേതനമായി നൽകുക.
✔️ഔദാര്യമല്ല, അവകാശമാണ്, മറക്കണ്ട.

Some Club Members

More Clubs