The Feminist Collective on Clubhouse

The Feminist Collective Clubhouse
910 Members
Updated: Jul 3, 2024

Description

സുഹൃത്തുക്കളേ...

The Feminist Collective Forum (TFC) എന്ന മനുഷ്യകൂട്ടായ്മയിലേക്ക് സ്വാഗതം. പ്രകൃതിയിൽ ജീവിക്കുന്ന, ജീവിക്കാൻ പോകുന്ന ഓരോ ജീവജാലങ്ങൾക്കും മറ്റൊന്നിനെ നോവിക്കാത്ത തരത്തിൽ സ്വാതന്ത്ര്യം അനുഭവിക്കാനും ആസ്വദിക്കാനും ഒരേ അളവിൽ അവകാശമുള്ളവരാണ്. പക്ഷെ സ്വാതന്ത്ര്യം ചിലരുടെ മാത്രം കുത്തകയാവുന്നതും സമത്വം എന്നത് മഷി ഇട്ടാൽ പോലും കാണാത്തതുമായ അവസ്ഥയിലേക്ക് സമൂഹം കൂപ്പു കുത്തി നിൽക്കുന്നത് പല നിലയ്ക്കും നമുക്ക് കാണാൻ കഴിയുന്നുണ്ട്. ജാതി, മതം, നിറം, പണം, വിദ്യാഭ്യാസം, ജോലി, ജെൻ്റർ എന്നുള്ള ഘടകങ്ങളുടെ ഒക്കെ അടിസ്ഥാനത്തിൽ ഏതൊരു മേഖലയിലും നമ്മളിൽ ഓരോരുത്തരും വിവേചനം നേരിട്ട് കൊണ്ടിരിക്കുകയാണ്.

മനുഷ്യോല്പത്തി മുതൽക്കേ തന്നെ ഇങ്ങനെയൊരു വേർതിരിവ് ഉണ്ടായിരുന്നു എന്നൊന്നും തറപ്പിച്ചു പറയാൻ കഴിയില്ലെങ്കിലും ചരിത്രത്തിലേക്ക് നടക്കുമ്പോൾ വളരെ മൃഗീയമായ വിവേചനങ്ങളും അതിനിരയായവരും എല്ലാത്തിനും ശേഷം അവയ്ക്കെതിരെ പോരാടിയവരും ഒരേസമയം നോവും പ്രചോദനവും ഒക്കെ ആയി മാറുന്നുണ്ട്. യുക്തിരഹിതമായ പല കാഴ്ചപ്പാടുകളും ആചാരങ്ങളും എല്ലാം തുടച്ചുനീക്കിക്കൊണ്ട് മുന്നേറുന്ന സാഹചര്യത്തിൽ ഫെമിനിസം എന്ന ഐഡിയോളജി കൂടി നമ്മുടെ സമൂഹത്തിൽ ആവിഷ്കരിക്കപ്പെടേണ്ടത് വളരെ ആവശ്യമാണ്...

ഫെമിനിസം എന്ന ആശയം ഒരിക്കലും പുച്ഛിച്ചു തള്ളി വിലകുറച്ച് കാണേണ്ട ഒന്നല്ലെന്ന തിരിച്ചറിവും, അതിന്റെ കോർ ഓരോ മനുഷ്യനും മനസിലാക്കേണ്ടതുണ്ട് എന്നതും നിലവിലെ സാഹചര്യത്തിൽ പ്രധാനമാണ്. ഇന്ന് വളരെ അധികം തെറ്റിദ്ധരിക്കപ്പെടുന്ന, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായി മാറുകയാണ് ഫെമിനിസം. ഫെമിനിസം എന്നത് ഒരിക്കലും പുരുഷനെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയോ മറ്റ് ജെൻ്ററുകളെ അടിച്ചു താഴ്ത്താൻ വേണ്ടിയോ ഉള്ളതല്ല. അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആശയപരമായ, ആരോഗ്യപരമായ ചർച്ചകളിലൂടെ സമൂഹത്തിന് മുൻപിലേക്ക് തുറന്ന് വെക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണ്.

ലിംഗവ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ലാതെ ചവിട്ടി അരയ്ക്കപ്പെട്ട ഒരു കൂട്ടം മനുഷ്യർക്ക് വേണ്ടി രൂപം കൊണ്ട വളരെ ആവശ്യകതയുള്ള ഒരു ആശയത്തെ വളരെ വൃത്തികെട്ട രീതിയിൽ ചിത്രീകരിക്കുന്നത് കാണാനിടയാകുന്നത് കൊണ്ട് തന്നെ സമാനമനസ്ക്കരായ നമ്മളോരോരുത്തരും നമ്മുടെ വിർച്വൽ സ്പേസുകൾ നമ്മുടെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് കൊണ്ട് നല്ല നല്ല ചർച്ചകൾക്കുള്ള വേദിയായി മാറ്റിയെടുക്കേണ്ടതുണ്ട്. സ്ത്രീകൾ മാത്രമാണ് ഫെമിനിസ്റ്റ് എന്ന അബദ്ധധാരണയിൽ നിന്നും ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആഗ്രഹിക്കാത്ത ഏതൊരു മനുഷ്യനും നല്ല ഒരു ഫെമിനിസ്റ്റ് കൂടിയാണെന്ന പൊതുവായ സത്യത്തെ സമൂഹത്തിലേക്ക് തുറന്ന് വെക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

എല്ലാത്തരം മനുഷ്യത്വവിരുദ്ധതകൾക്കെതിരെയും നിന്ന് കൊണ്ട് ഒരുമിച്ച് നമ്മുടെ ആശയങ്ങളെ സമൂഹത്തിലേക്കെത്തിക്കാൻ എല്ലാവരും സഹകരിക്കും എന്ന പ്രതീക്ഷയോടെ...

അഡ്മിൻ പാനൽ♥️

Last 30 Records

Day Members Gain % Gain
July 03, 2024 910 +1 +0.2%
March 24, 2024 909 0 0.0%
February 03, 2024 909 0 0.0%
December 20, 2023 909 +1 +0.2%
November 09, 2023 908 +1 +0.2%
October 09, 2023 907 +1 +0.2%
September 09, 2023 906 +2 +0.3%
August 12, 2023 904 +1 +0.2%
July 10, 2023 903 0 0.0%
June 17, 2023 903 -5 -0.6%
March 17, 2023 908 +5 +0.6%
February 04, 2023 903 +1 +0.2%
January 31, 2023 902 +1 +0.2%
January 16, 2023 901 +1 +0.2%
December 24, 2022 900 +2 +0.3%
November 12, 2022 898 +1 +0.2%
October 17, 2022 897 +1 +0.2%
October 10, 2022 896 +1 +0.2%
September 30, 2022 895 +2 +0.3%
September 25, 2022 893 +6 +0.7%
September 18, 2022 887 +1 +0.2%
September 05, 2022 886 -1 -0.2%
August 27, 2022 887 +1 +0.2%
August 01, 2022 886 +2 +0.3%
July 25, 2022 884 +3 +0.4%
June 29, 2022 881 +1 +0.2%
June 23, 2022 880 +3 +0.4%
June 16, 2022 877 +1 +0.2%
May 27, 2022 876 -1 -0.2%
April 30, 2022 877 +1 +0.2%

Charts

Some Club Members

More Clubs