Hajiyarpalli Online on Clubhouse

Hajiyarpalli Online Clubhouse
6 Members
Updated: Jun 22, 2024

Description

കടലോളം സ്നേഹവും സാഹോദര്യവും വിളഞ്ഞ് നിൽക്കുന്ന ഭൂമിക, ഹരിത ഭംഗി കൊണ്ടും മത സാഹോദര്യം കൊണ്ടും കേൾവി കേട്ട മലപ്പുറം ജില്ല, അതിനു ഭാവവും താളവും നൽകി ജീവനാഡിയായി ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ കളകളാരവവും തൊട്ട് തലോടലും ഏറ്റ് കിടക്കുന്ന ഹാജിയാർ പള്ളി എന്ന കൊച്ച് പ്രദേശം., ആ പ്രദേശത്തിന്റെ വാ‍ർത്തകളും വിശേഷങ്ങളും പങ്ക് വെക്കാനായി ഇതാ ഒരു കൊച്ച് വേദി, ഹാജിയാർ പള്ളി ഓൺലൈൻ ക്ലബ്ബ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഹാജിയാർ പള്ളി നിവാസികൾക്ക് അവരുടെ നാടിന്റെ തുടിപ്പും മിടിപ്പും കേവലം ഒരു വിരൽ തുമ്പ് മാത്രം അകലെ, ഇവിടെ അവർ അവരുടെ നാടിനെ അറിയുന്നു, നാടിന്റെ ഓരോ സ്പന്ദനങ്ങൾക്കുമൊപ്പം ജീവിക്കാൻ ശ്രമിക്കുന്നു.., വരിക, നിങ്ങൾക്കും സ്വാഗതം..

ക്ലബ്ബിനു കീഴിൽ നിരവധി ചർച്ചാ റൂമുകൾ ഉണ്ടാകട്ടെ, ചർച്ചകളും കൊച്ച് വർത്തമാനങ്ങളും കളിചിരികളും സല്ലാപങ്ങളും നടക്കട്ടെ, നാടിന്റെ ഒത്തൊരുമയും സൗഹൃദവും വളരട്ടെ..

www.hajiyarpallyonline.blogspot.in
ക്ലബ്ബ് നിയമാവലി: ക്ലബ്ബ് മെമ്പർമാർക്ക് ക്ലബ്ബ് അംഗങ്ങളെ ചേർത്ത് റൂം ആരംഭിക്കാവുന്നതാണു..ആരംഭിക്കാൻ പോകുന്ന ചർച്ചാ റൂമുകൾ മുൻ കൂട്ടി ഷെഡ്യൂൾ ചെയ്ത് വെക്കാം.
ചർച്ച ചെയ്യുന്ന വിഷയം ഏതാണോ അത് ടോപ്പിക്ക് ആയി എഴുതുക

Rules

ക്ലബ്ബ് നിയമാവലി

ക്ലബ്ബ് മെമ്പർമാർക്ക് ക്ലബ്ബ് അംഗങ്ങളെ ചേർത്ത് റൂം ആരംഭിക്കാവുന്നതാണു..ആരംഭിക്കാൻ പോകുന്ന ചർച്ചാ റൂമുകൾ മുൻ കൂട്ടി ഷെഡ്യൂൾ ചെയ്ത് വെക്കാം.
ചർച്ച ചെയ്യുന്ന വിഷയം ഏതാണോ അത് ടോപ്പിക്ക് ആയി എഴുതുക

Some Club Members

More Clubs