MTI - സഞ്ചാരം / സഞ്ചാരികളുടെ ലോകം on Clubhouse

MTI - സഞ്ചാരം / സഞ്ചാരികളുടെ ലോകം Clubhouse
49 Members
Updated: Jun 28, 2024

Description

മലകളേയും പുഴകളേയും ഗ്രാമങ്ങളേയും സ്നേഹിക്കുന്നവർക്കായി , വനവശ്യതയിൽ ഒഴുകി നടക്കാൻ ആഗ്രഹിക്കുന്നവർക്കായി ....പ്രകൃതിയുടെ പൊക്കിൾക്കൊടി തേടി ഇറങ്ങുന്ന ലോകത്തുള്ള എല്ലാ പ്രിയപ്പെട്ട സഞ്ചാരികൾക്കായി, പച്ചപ്പിനെ സ്നേഹിക്കുന്ന ഓരോ ഹൃദയങ്ങൾക്കായി ഈ ഗ്രൂപ്പിൻറെ വാതിൽ തുറന്നിടുന്നു .


യാത്രകൾ പല രീതിയിൽ ആണ് പലർക്കും അനുഭവപ്പെടുന്നത്, പലരും പല രീതിയിൽ ആണ് വിവരിക്കുന്നതും. ഓരോരുത്തരുടെയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. പലരും പല മാനസികാവസ്ഥയിൽ ആയിരിക്കും പല യാത്രകളും ചെയ്യുന്നത്. യാത്ര പോകാൻ വേണ്ടി യാത്ര പോകുന്നവർ, ചിലർ വേദനകളിൽ നിന്നുള്ള ഒരു മോചനത്തിന് വേണ്ടി, തിരക്കുകൾക്കിടയിൽ ഒരു ആശ്വാസത്തിന് വേണ്ടി, മനസ്സിനും ശരീരത്തിനും ഒരു പുതു ഊർജ്ജം നിറയ്ക്കാൻ വേണ്ടി, വെറുതെ സ്ഥലങ്ങൾ കാണാൻ വേണ്ടി, കണ്ട സ്ഥലങ്ങൾ വീണ്ടും കാണാൻ വേണ്ടി, യാത്രകൾക്ക് വേണ്ടി മാത്രം ജീവിതം മാറ്റി വെച്ചവർ, നഗര ജീവിതം മടുത്തിട്ട് കാടിൻറെ പച്ചപ്പിലേക്ക് ഉൾവലിയുന്നവർ, മലകൾ കാണാൻ താഴ്വാരങ്ങൾ കാണാൻ, പുഴയും കായലും കടലും കാണാൻ, ഗ്രാമങ്ങളും കൃഷിയിടങ്ങളും തേടി പോകുന്നവർ, പഴയകാല ഓർമ്മകളുടെ വേരുകൾ തേടി അലയുന്നവർ, മറ്റുചിലർ ആരാധനാലയങ്ങൾ മാത്രം തേടി പോകുന്നവർ, പിന്നെ അറിവുകൾ തേടി യാത്രയാകുന്നവർ, .....അതുമല്ലെങ്കിൽ നഗരക്കാഴ്ചകൾ മാത്രം ഇഷ്ടപ്പെടുന്നവർ, ........ഇങ്ങനെ വ്യത്യസ്തമാകുന്നു പലരുടെ യാത്രയും യാത്രയുടെ ഉദ്ദേശവും.

യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ഈ ഗ്രൂപ്പ് ഒരു പുത്തൻ അനുഭവം നൽകുമെന്ന് ഉറപ്പു തരുന്നു. പ്രകൃതിയുടെ മനോഹാരിത കാണാനും അറിയാനും ഇഷ്ടപ്പെടുന്നു എങ്കിൽ, സാഹസികത ഇഷ്ടപ്പെടുന്നു എങ്കിൽ, സ്വപ്നം കാണാൻ ആഗ്രഹിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ , തീർച്ചയായും ഇതും നിങ്ങളുടെ നിത്യജീവിതത്തിൽ ഒന്നായി മാറും. ഓരോരുത്തരുടെ യാത്രാവിവരണങ്ങൾ , അതുമായി ബന്ധപ്പെട്ട ഫോട്ടോകൾ , വീഡിയോകൾ എല്ലാം പുതുമ ചോരാതെ ഇതിൽ അപ്‌ലോഡ് ചെയ്യാം .ഓരോ യാത്രയിലും കിട്ടുന്ന സന്തോഷം , അനുഭവങ്ങൾ , കാഴ്ചപ്പാടുകൾ , അഭിപ്രായങ്ങൾ , നിർദ്ദേശങ്ങൾ ....അങ്ങനെ യാത്രയുമായി ചേർന്ന് കിടക്കുന്ന എന്തും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പങ്കുവെക്കാം. ഇത് യാത്രകൾക്കു മാത്രമായി രൂപപ്പെടുത്തിയ ഗ്രൂപ്പ് ആയതു കൊണ്ട് യാത്രയുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ മാത്രം പങ്കു വെക്കാൻ ഓരോ അംഗങ്ങളും ശ്രെദ്ദിക്കുക. പിന്നെ ഗ്രൂപിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തെറ്റുകുറ്റങ്ങളും നിങ്ങൾക്ക് തുറന്നു പറയാവുന്നതാണ്.

Last 30 Records

Day Members Gain % Gain
June 28, 2024 49 0 0.0%
March 22, 2024 49 -1 -2.0%
January 31, 2024 50 0 0.0%
December 18, 2023 50 0 0.0%
November 07, 2023 50 0 0.0%
October 07, 2023 50 0 0.0%
September 08, 2023 50 0 0.0%

Charts

Some Club Members

More Clubs