അനാദികാലത്തു കൂട്ടുകൂടി ജീവിക്കാൻ തുടങ്ങിയ മനുഷ്യന് അവരുടെ ഒത്തുചേരൽ ഇടങ്ങൾ സർഗാത്മകതയുടെ ഈറ്റില്ലമായിരുന്നു .പിന്നിട് ലിംഗ വർഗ്ഗ വർണ്ണ ഗോത്ര ബോധങ്ങൾ വേർതിരിവിന്റെ തിരിച്ചറിവുകളായി വേർപിരിഞ്ഞപ്പോൾ കൂട്ടം ചേരലുകൾ സങ്കുചിതചിന്തകൾക്കു വഴി തുറന്നു. ഇന്ന് ആഗോളീകൃത സമൂഹം പുതിയ വസുദൈവ കുടുംബകം സങ്കല്പങ്ങളുടേതു കൂടിയാവുമ്പോൾ നമുക്കു മലയാളിപഴമയുടെ ആൽത്തറയിലെ പൂപ്പൽ നിറഞ്ഞു ഇളകിമാറാൻ കാത്തിരിക്കുന്ന കല്ലുകൾ മാറ്റി യോജിപ്പിന്റെയും തിരിച്ചറിവിന്റെയും പുതിയ ഇരുത്തികളാക്കാം. ഇവിടെ
ഗഹനമായ വിഷയങ്ങളുടെ അക്കാദമിക് തലത്തിലുള്ള ഒരു വിലയിരുത്തൽ ഉണ്ടാവില്ല . മറിച്ചു നാട്ടിൻപുറത്തെ അമ്പലമുറ്റത്തെ കരിന്തിരി കത്താറായ കൽവിളക്കിന്റെ ഇത്തിരിവെട്ടത്തിൽ, വക്കുകളടർന്ന് നിറംമങ്ങി പഴമയുടെ പൂപ്പൽ പിടിച്ചുതുടങ്ങിയ ആൽത്തറയിൽ വെടിവട്ടംപറഞ്ഞിരിക്കുന്ന തനി നാട്ടിൻപുറത്തുകാരായ നമ്മുടെ പൂർവികരുടെ ചിന്തകളെന്നോ, സൗഹൃദ സംഭാഷണമെന്നോ, മണ്ടത്തരങ്ങളെന്നോ ഒക്കെ കരുതിയാൽ മതി. അതുകൊണ്ട് തന്നെ ഇവിടെ വിഷയ ദാരിദ്ര്യമില്ല. സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും, സൂര്യനെക്കുറിച്ചുൾപ്പെടെ, ഇവിടെ ചർച്ചക്ക് വന്നേക്കാം. എഴുത്തും പുനരെഴുത്തും വായനയും സാഹിത്യവും സയൻസും മതവും രാഷ്ട്രീയവും-(സങ്കുചിത മത ചിന്തയും കക്ഷി രാഷ്ട്രീയവും ആവരുത്!)പരിസ്ഥിതിയും വായുവും വെള്ളവും പ്രകൃതിയും പുഴയും പുൽച്ചാടിയും മലയും കാടും കടലും കാറ്റും പ്രേമവും കാമവും ജീവിതവും മരണവും… അങ്ങിനെ എന്തും. പരന്റെ അഹം ബോധം തനിക്കൊപ്പോം എന്നു മാത്രം ചിന്തിക്കുന്ന വിശാലതയുടെ ലോകം ! അതാവട്ടെ നമ്മുടെ ആൽത്തറ.
Day | Members | Gain | % Gain |
---|---|---|---|
June 26, 2024 | 1,169 | +7 | +0.7% |
March 21, 2024 | 1,162 | +2 | +0.2% |
January 30, 2024 | 1,160 | +4 | +0.4% |
December 17, 2023 | 1,156 | 0 | 0.0% |
November 06, 2023 | 1,156 | +2 | +0.2% |
October 07, 2023 | 1,154 | 0 | 0.0% |
September 07, 2023 | 1,154 | 0 | 0.0% |
August 10, 2023 | 1,154 | -3 | -0.3% |
July 08, 2023 | 1,157 | 0 | 0.0% |
June 16, 2023 | 1,157 | -4 | -0.4% |
March 15, 2023 | 1,161 | -39 | -3.3% |
November 30, 2022 | 1,200 | +100 | +9.1% |
March 11, 2022 | 1,100 | -42 | -3.7% |
November 18, 2021 | 1,142 | +3 | +0.3% |
November 15, 2021 | 1,139 | -2 | -0.2% |
November 12, 2021 | 1,141 | +3 | +0.3% |
November 07, 2021 | 1,138 | +4 | +0.4% |
November 04, 2021 | 1,134 | +3 | +0.3% |
October 31, 2021 | 1,131 | +4 | +0.4% |
October 30, 2021 | 1,127 | +1 | +0.1% |
October 29, 2021 | 1,126 | +1 | +0.1% |
October 28, 2021 | 1,125 | +508 | +82.4% |
August 26, 2021 | 617 | +23 | +3.9% |
August 22, 2021 | 594 | +41 | +7.5% |