Palakkadans on Clubhouse

Palakkadans Clubhouse
77 Members
Updated: Jun 5, 2024

Description

🌴പാലക്കാട് ജില്ല🌴
1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌.എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്‌' എന്നായിരുന്നു പാലക്കാടിന്റെ പേര്‌. 1956ൽ കേരളം രൂപീകൃതമായപ്പൊൾ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്, കണ്ണൂർ, കോഴിക്കോട്‌ എന്നീ ജില്ലകൾ രൂപവത്കരി ച്ചു. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്‌. 2006-ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌.അതിന് മുൻപ് ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ്‌ ഇടുക്കി ജില്ലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. ഭാരതപ്പുഴയാണ്‌ പ്രധാന നദി.പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം പാലക്കാട് ജില്ലക്ക് തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ്‌ പൊറാട്ടു നാടകം പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് പൊറാട്ട് നാടകം പ്രധാനമായും അരങ്ങേറുന്നത് .
പ്രത്യേകതകൾ

1.കേരളത്തിലെ ഏറ്റവും വലിയ ജില്ല.
2.ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല.
3.കേരളത്തിൽ കർഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ല.
4.നെല്ലുത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല.
5.ഓറഞ്ച്, മധുരക്കിഴങ്ങ്, കരിമ്പ്, നിലക്കടല, പയറു വർഗങ്ങൾ, ഉത്പാദനത്തിൽ ഒന്നാംസ്ഥാനം.
6.പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല.
7.ഏറ്റവും കൂടുതൽ ചുണ്ണാമ്പുനിക്ഷേപമുള്ള ജില്ല.
8.കേരളത്തിലെ ഏക IIT (ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി) സ്ഥാപിതമായ ജില്ല.
9. ഇന്ത്യയിലെ / കേരളത്തിലെ ആദ്യ വിവരസാങ്കേതികവിദ്യാ ജില്ല.
10.കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത കളക്ടറേറ്റ്.
11.കേരളത്തിൽ ഏറ്റവും കൂടുതൽ വില്ലേജുകളുള്ള ജില്ല.
12.കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നു.
13.കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജില്ല.
14.രാജ്യത്തെ ആദ്യ HIV/AIDSസാക്ഷരതാ ജില്ല.
15.കേന്ദ്ര സർക്കാരിന്റെ 'അമൃത്' പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ആദ്യനഗരം.
16.കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ല.
17. പ്രസിദ്ധമായ ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
18. ഇന്ത്യയിലെ ആദ്യ മയിൽ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
19. കേരളത്തിലെ ഏറ്റവും വലിയ റയിൽവേ ഡിവിഷൻ.
20. കേരളത്തിലെ രണ്ടാമത് രൂപം കൊണ്ട റയിൽവേ ഡിവിഷൻ.
21. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല.
22.കേരളത്തിൽ നെല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല.
23. കേരളത്തിൽ എറ്റവും കുറവ് സാക്ഷരതയുള്ള ജില്ല.
24. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംങ് ജില്ല.

Last 30 Records

Day Members Gain % Gain
June 05, 2024 77 +2 +2.7%
March 10, 2024 75 0 0.0%
January 20, 2024 75 0 0.0%
December 06, 2023 75 0 0.0%
October 30, 2023 75 +1 +1.4%
September 30, 2023 74 0 0.0%
August 31, 2023 74 0 0.0%
August 03, 2023 74 0 0.0%
July 02, 2023 74 +1 +1.4%
April 06, 2023 73 0 0.0%
March 12, 2023 73 0 0.0%
October 21, 2022 73 +1 +1.4%
September 10, 2022 72 +1 +1.5%
August 31, 2022 71 +1 +1.5%
August 05, 2022 70 +1 +1.5%
July 23, 2022 69 +1 +1.5%
July 17, 2022 68 +1 +1.5%
June 08, 2022 67 +1 +1.6%
April 07, 2022 66 -1 -1.5%
April 01, 2022 67 +1 +1.6%
March 09, 2022 66 +2 +3.2%
November 15, 2021 64 +1 +1.6%
November 04, 2021 63 +1 +1.7%
October 30, 2021 62 +1 +1.7%

Charts

Some Club Members

More Clubs