തിയോസഫി / THEOSOPHY on Clubhouse

തിയോസഫി / THEOSOPHY Clubhouse
89 Members
Updated: May 20, 2024

Description

തിയോസഫി അഥവാ ബ്രഹ്മജ്ഞാനം

തിയോസഫി എന്നാൽ  ആധ്യാത്മിക സത്യങ്ങളുടെ സമഗ്രതയാണ്. എല്ലാ മതശാസ്ത്രങ്ങളുടെയും അടിസ്ഥാനം ഈ സമഗ്രത തന്നെയാണ്. അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമായി കണക്കാക്കാനാവില്ല.


ജീവിതം അർത്ഥപൂർണവും സോദ്ദേശ്യവും ആകുന്ന "തത്വശാസ്ത്രം" മനുഷ്യന്  പ്രദാനം ചെയ്യുന്നു. ജൈവിക പരിണാമത്തെ നയിക്കുന്ന നീതിനിഷ്ഠയെയും സ്നേഹത്തെയും അത് കൂടുതൽ  വെളിപ്പെടുത്തിത്തരുന്നു.

മനുഷ്യൻ എന്നത് ആത്മാവാണെന്നും മനസ്സും ശരീരവും ആത്മശക്തിയുടെ സേവകർ മാത്രമാണെന്നും വെളിവാക്കപ്പെടുന്നു.

"മരണം" എന്ന പ്രതിഭാസത്തെ അതിൻറെ യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച് , അനശ്വരമായ ജീവിതയാത്രയിൽ  ആവർത്തിക്കപ്പെടുന്ന ഒരു കടമ്പ മാത്രമാണെന്ന്  മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. മരണാനന്തരം  സമ്പൂർണ്ണവും ജാജ്ജ്വല്യവുമായ ഒരു  ജീവിതപന്ഥാവിലൂടെ ഓരോ ആത്മാവും അനുഭവങ്ങൾ നേടുന്നതായി പറയുന്നു..


മതഗ്രന്ഥങ്ങളിലും  സിദ്ധാന്തങ്ങളിലും ഒളിഞ്ഞിരിക്കുന്ന ആന്തരാർത്ഥത്തെ  തിയോസഫി വെളിപ്പെടുത്തി തരുന്നതിലൂടെ അവയുടെ  സാംഗത്യം  ആത്മജ്ഞാനത്തിന്റെ ദൃഷ്ടിയിൽ എന്നതുപോലെ തന്നെ മൂർത്തമനസ്സിന്റെ  ദൃഷ്ടി കോണിലും സ്ഥിരീകരിക്കപ്പെട്ടുന്നു.



1.ബോധത്തിന്റെ ഏഴ് തലങ്ങളുടെ തമ്മിലുള്ള സ്വഭാവവും ബന്ധവും

 2.മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പഠനം

 3.പുനർജന്മത്തിന്റെ ആവശ്യകതയും  പ്രക്രിയയും

 4.കർമ്മത്തിന്റെ ഉദ്ദേശ്യവും പ്രവർത്തനവും

 5.ചിന്തയുടെ ശക്തിയെക്കുറിച്ചുള്ള വിശദമായ പഠനം

 6.തിയോസഫി പഠനത്തിൻറെ പ്രായോഗിക തലങ്ങൾ



തിയോസഫിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ

1. വംശം, മതം, ലിംഗം, ജാതി, വർണ്ണം എന്നിങ്ങനെ വേർതിരിവുകളില്ലാതെ  മനുഷ്യവർഗ്ഗ വിശ്വസാഹോദര്യത്തിന്റെ ഒരു കേന്ദ്രബിന്ദു രൂപീകരിക്കുക.

2.താരതമ്യ മതം, തത്ത്വശാസ്ത്രം, ശാസ്ത്രം എന്നിവയുടെ പഠനം പ്രോത്സാഹിപ്പിക്കുക.

3. പ്രകൃതിയുടെ വിശദീകരിക്കപ്പെടാത്ത നിയമങ്ങളെയും മനുഷ്യനിൽ അന്തർലീനമായി ഒളിഞ്ഞിരിക്കുന്ന ശക്തികളെയും കുറിച്ച് അന്വേഷിക്കുക.

ദൈവം എന്ന ഉണ്മ പ്രപഞ്ചമാകെ  നിറഞ്ഞു നിൽക്കുന്ന ബോധമാണെന്നും  പ്രത്യേകമായ വ്യക്തിത്വ വിശേഷങ്ങൾ ആ ഉണ്മയുടെ  സർഗ്ഗാത്മക ആവിഷ്കാരങ്ങളാണെന്നും മനുഷ്യൻ ഒരർത്ഥത്തിൽ ദൈവിക കണങ്ങൾ തന്നെയാണെന്നും തിയോസഫി അഥവാ ബ്രഹ്മവിദ്യാ നമ്മെ പഠിപ്പിക്കുന്നു.


ജീവിത ആശയക്കുഴപ്പങ്ങൾക്കിടയിലും അർത്ഥം കണ്ടെത്താൻ സഹായിക്കുമെന്ന പ്രതീക്ഷയാണ് തിയോസഫിയുടെ ആശയങ്ങൾ നൽക്കുന്നത്.
ആശയങ്ങൾ മെറ്റാഫിസിക്കൽ (അല്ലെങ്കിൽ  ഭൗതികമായതിനപ്പുറം) ആയതിനാൽ,  ലബോറട്ടറി തെളിവുകൾക്ക് വിധേയമല്ല, എന്നാൽ അവ നിഷേധിക്കാനാവാത്തവയായി അംഗീകരിക്കേണ്ടതുമില്ല.  
എന്നിരുന്നാലും, അവ ശരിയാണെന്നും നിങ്ങളുടെ സ്വന്തം അനുഭവം ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കാൻ കഴിയുമെങ്കിൽ, പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിലേക്കും വെളിച്ചം വീശുകയും ജീവിതപാതയിൽ കൂടുതൽ പുരോഗതിക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യും.


ലോകവീക്ഷണത്തെക്കുറിച്ചും ജീവിതത്തിന്റെ അർത്ഥം, ഉദ്ദേശ്യം, ലക്ഷ്യം എന്നിവ അറിയാൻ ആഗ്രഹിക്കുന്ന ആർക്കും തിയോസഫി പിന്തുടരാം.

Last 30 Records

Day Members Gain % Gain
May 20, 2024 89 +1 +1.2%
March 02, 2024 88 +1 +1.2%
January 12, 2024 87 +1 +1.2%
November 28, 2023 86 0 0.0%
October 24, 2023 86 0 0.0%
September 24, 2023 86 0 0.0%
August 26, 2023 86 0 0.0%
July 23, 2023 86 0 0.0%
June 28, 2023 86 0 0.0%
March 25, 2023 86 0 0.0%
March 09, 2023 86 +1 +1.2%
January 29, 2023 85 +1 +1.2%
December 22, 2022 84 +1 +1.3%
November 21, 2022 83 +1 +1.3%
October 07, 2022 82 +2 +2.5%
October 02, 2022 80 +1 +1.3%
September 28, 2022 79 -1 -1.3%
September 22, 2022 80 +1 +1.3%
August 30, 2022 79 +2 +2.6%
August 24, 2022 77 +1 +1.4%
July 22, 2022 76 +1 +1.4%
June 13, 2022 75 +1 +1.4%
May 24, 2022 74 -1 -1.4%
April 27, 2022 75 +2 +2.8%
April 20, 2022 73 +1 +1.4%
March 30, 2022 72 -1 -1.4%
March 15, 2022 73 +3 +4.3%
February 21, 2022 70 +11 +18.7%
November 01, 2021 59 +1 +1.8%

Charts

Some Club Members

More Clubs